ഏകദിന ലോകകപ്പിന്‍റെ ടിക്കറ്റ് ഓണ്‍ലൈനായി വില്‍പന ആരംഭിക്കും

ഏകദിന ലോകകപ്പിന്‍റെ ടിക്കറ്റ് വില്‍പന ഓണ്‍ലൈനായി വില്‍പന ആരംഭിക്കും. .പേടിഎം, ബുക്ക്‌മൈ‌ഷോ എന്നിവ വഴിയാണ് ടിക്കറ്റ്  വില്‍പന ആരംഭിക്കുക. ഓഗസ്റ്റ് 10ന് ക്രിക്കറ്റ് മാമാങ്കത്തിന്‍റെ ടിക്കറ്റ് വില്‍പന ആരംഭിക്കും. ലോകകപ്പിലെ പാതി മത്സരങ്ങളുടെ വീതം ടിക്കറ്റ് വില്‍പനയാണ് ഇരു ഓണ്‍ലൈന്‍ പ്ലാറ്റ്‌‌ഫോമുകള്‍ക്കും നല്‍കുക. ഓണ്‍ലൈനായി ടിക്കറ്റ് എടുത്താലും ഫിസിക്കല്‍ കോപ്പി കാണിച്ചാല്‍ മാത്രമേ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുവാൻ കഴിയുകയുള്ളു.

അതേസമയം ഏകദിന ലോകകപ്പിന്‍റെ ടിക്കറ്റ് വില്‍പന വൈകുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഐസിസിയുടെ പ്രധാന ടൂര്‍ണമെന്‍റായതിനാല്‍ ഏറ്റവും മികച്ച സാങ്കേതിക സൗകര്യങ്ങളോടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നടത്താനാണ് പദ്ധതിയിടുന്നത് എന്ന് ബിസിസിഐ പറഞ്ഞിരുന്നു.

ALSO READ: ഖാലിദ് റഹ്മാൻ കേരളത്തിന്റെ ക്രിസ്റ്റഫർ നോളൻ, അവനെല്ലാം ഒറിജിനലായി വേണമെന്ന് ടൊവിനോ തോമസ്

ജൂലൈ ആദ്യവാരം ടിക്കറ്റ് വില്‍പന ആരംഭിക്കും എന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. ടിക്കറ്റ് വില്‍പന ഏജന്‍സികളെ സ്ഥിരീകരിച്ചെങ്കിലും മത്സരക്രമം പുനക്രമീകരിക്കുന്നതിനാലാണ് ഇപ്പോള്‍ ടിക്കറ്റ് വില്‍പന വൈകുന്നത്. ജൂലൈ 31ഓടെ ടിക്കറ്റ് നിരക്കുകളില്‍ വ്യക്തത വരും.. ലോകകപ്പ് വേദികള്‍ക്ക് പുറമെ എല്ലാ ആതിഥേയ നഗരങ്ങളിലും ടിക്കറ്റ് പ്രിന്‍റൗട്ടുകള്‍ ലഭ്യമാക്കാനുള്ള സൗകര്യമുണ്ടാകും. മുംബൈയിലെ വാംഖഡെ സ്റ്റോഡിയവും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സും വേദിയാവുന്ന സെമിഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന പേടിഎം വഴിയാകും നടക്കുക.ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടത്തിന്‍റെയും ഫൈനലിന്‍റേയും ടിക്കറ്റുകള്‍ ബുക്ക്‌മൈ‌‌ഷോയിലൂടെയാണ് ലഭിക്കുക. അതേസമയം ലോകകപ്പിനും വാംഅപ് മത്സരങ്ങള്‍ക്കും വേദിയാവുന്ന 12 സ്റ്റേഡിയങ്ങളും സന്ദര്‍ശിച്ച് ഐസിസി ഒരുക്കങ്ങള്‍ വിലയിരുത്തി കഴിഞ്ഞു.

ALSO READ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജൻ

ഒക്‌ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് മത്സരം. 10 ടീമുകള്‍ മത്സരിക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകുക . അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. തിരുവനന്തപുരം, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിൽ പരിശീലന മത്സരങ്ങള്‍ക്ക് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News