ലോകകപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ റെക്കോഡ് വിജയവുമായി ഓസ്ട്രേലിയ. ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. നെതര്‍ലന്‍ഡ്‌സിനെതിരെ 309 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.
Also Read : വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം; ആശങ്കയുടെ സാഹചര്യം നിലവിലില്ല: ജില്ലാ കളക്ടര്‍
ഓസീസിലെ വാര്‍ണര്‍ 93 പന്തുകളില്‍ നിന്ന് മൂന്ന് സിക്സും 11 ഫോറുമടക്കം 104 റണ്‍സെടുത്തു. ഡെത്ത് ഓവറുകളില്‍ ഡച്ച് ബൗളര്‍മാരെ പഞ്ഞിക്കിട്ട മാക്സ്വെല്‍ 27 പന്തില്‍ നിന്ന് 50-ഉം 40 പന്തില്‍ നിന്ന് സെഞ്ചുറിയും തികച്ചു. മാക്സ്വെല്‍ വെറും 44 പന്തില്‍ നിന്ന് എട്ട് സിക്സും ഒമ്പത് ഫോറുമടക്കം 106 റണ്‍സെടുത്തു.
ലബുഷെയ്നും കളിയില്‍ ഒട്ടും പിന്നിലായിരുന്നില്ല. 47 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 62 റണ്‍സ് ലബുഷെയ്ന്‍ സ്വന്തമാക്കി . തുടര്‍ന്ന് വന്ന ജോഷ് ഇംഗ്ലിസ് 14 റണ്‍സെടുത്ത് പുറത്തായി.
Also Read : ‘കേരളീയം’, തലസ്ഥാന നഗരിയില്‍ 30 ഇടങ്ങളിലായി നടക്കുന്ന കലയുടെ മഹോത്സവം: പരിപാടികളുടെ വിവരങ്ങള്‍
25 റണ്‍സെടുത്ത വിക്രംജിത് സിങ്ങാണ് നെതര്‍ലന്‍ഡ്സിന്റെ ടോപ് സ്‌കോറര്‍. നെതര്‍ലന്‍ഡ്‌സിനായി ലോഗന്‍ വാന്‍ ബീക് നാല് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റെടുത്തു.
വിക്രംജിത്തിനെ കൂടാതെ തേജ നിദമനുരു (14), ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്സ് (12), സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്റ്റ് (11), കോളിന്‍ ആക്കെര്‍മാന്‍ (10) എന്നിവരും നെതര്‍ലന്‍ഡ്സിനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here