അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 273 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നായകന്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറി പ്രകടനത്തിന്റെ ബലത്തിലാണ് ജയം സ്വന്തമാക്കിയത്. 35 ഓവറില്‍ വിജയലക്ഷ്യം മറികടന്നതോടെ റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ 2-ാം സ്ഥാനത്ത് എത്തി
നായകന്‍ രോഹിത് ശര്‍മ്മയുടെ അതിവേഗ സെഞ്ച്വറിയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. വെറും 63 പന്തിലാണ് രോഹിത് മൂന്നക്കം കടന്നത്. രോഹിത് ശര്‍മ്മയുടെ മിന്നും പ്രകടനത്തിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍ അരുണ്‍ ജെറ്റ്‌ലി സ്റ്റേഡിയം വിട്ടത്.
Also Read: സെഞ്ച്വറി നേട്ടത്തില്‍ ഹിറ്റ്മാന്‍; ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേരിടുന്ന താരമായി രോഹിത്
.
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേട്ടമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് രോഹിത് മറികടന്നു. അഫ്ഗാനെതിരായ സെഞ്ച്വറിയോടെ രോഹിത്തിന്റെ ലോകകപ്പ് സെഞ്ച്വറികളുടെ എണ്ണം 7 ആയി. സച്ചിന്റെ അക്കൗണ്ടില്‍ 6 സെഞ്ച്വറികളാണുള്ളത്
ഒരുപിടി റെക്കോര്‍ഡുകളാണ് ഹിറ്റ് മാന്‍ സ്വന്തം പേരിലാക്കിയത്. ഏകദിന ലോകകപ്പില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയും രോഹിത് സ്വന്തം പേരിലാക്കി. 63 പന്തില്‍ സെഞ്ച്വറി നേടിയ ഹിറ്റ്മാന്‍ കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്.
Also Read: നാഗചൈതന്യയുടെ ടാറ്റൂ നീക്കം ചെയ്ത് സാമന്ത; നിരാശയില്‍ ആരാധകര്‍
ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച താരമെന്ന ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും രോഹിത്തിനു കഴിഞ്ഞു. വിരാട് കോലിയുടെ 55 റന്‍സ് പ്രകടനവും ആരാധകരെ ആവേശത്തിലാഴ്ത്തി..ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ 4 വിക്കറ്റ് നേടി.. അതേ സമയം നായകന്‍ ഹിസ്മത്തുള്ളയുടെ 80റന്‍സ് പ്രകടനത്തിലായിരുന്നു അഫ്ഗാന്‍ 272 റന്‍സ് നേടിയത്.. അഫ്ഗാണ് വേണ്ടി സൂപ്പര്‍ തരാം റാഷിദ് ഖാന്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here