സ്പിന്‍ കെണിയുമായി ഇന്ത്യ; ഓസിസിന് 8 വിക്കറ്റുകള്‍ നഷ്ടമായി

ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്ട്രേലിയ ചീട്ട്‌കൊട്ടാരം പോലെ തകര്‍ന്നു വീഴുന്നു. 170 റണ്‍സിനിടെ ഓസിസിന് എട്ട് വിക്കറ്റുകള്‍ നഷ്ടം. 44 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ ഏട്ട വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെന്ന നിലയില്‍.

അവസാന പിടിവള്ളിയായ ഗ്ലെന്‍ മാക്സ്വെല്ലിനെ പുറത്താക്കി കുല്‍ദീപ് ഓസീസിനെ ആഴങ്ങളിലേക്ക് തള്ളി. താരം 15 റണ്‍സ് മാത്രമാണ് എടുത്തത്. തൊട്ടു പിന്നാലെ 8 റസുമായി നിന്ന കാമറൂണ്‍ ഗ്രീനിനെ അശ്വിനും മടക്കി. സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെ മിച്ചല്‍ മാര്‍ഷിനെ ഓസ്ട്രേലിയക്ക് നഷ്ടമായി. താരം ഒരു റണ്‍ പോലും നേടാതെ കൂടാരം കയറി. ജസ്പ്രിത് ബുമ്‌റയുടെ പന്തില്‍ വിരാട് കോഹ്ലിക്ക് പിടി നല്‍കിയാണ് മാര്‍ഷിന്റെ മടക്കം.

Also Read: യാത്രയ്‌ക്കിടയിലെ ഛര്‍ദ്ദി, ഓക്കാനം തലകറക്കം പേടിസ്വപ്നമോ? പരിഹരിക്കാം ഇവ ശ്രദ്ധിച്ചാൽ

പിന്നീട് ക്രീസിലെത്തിയ സ്റ്റീവ് സ്മിത്ത് വാര്‍ണര്‍ക്കൊപ്പം ചേര്‍ന്നു ഇന്നിങ്സ് നേരെയാക്കി. സ്‌കോര്‍ 74ല്‍ നില്‍ക്കെ കുല്‍ദീപ് യാദവ് ഇന്ത്യയെ വീണ്ടും മടക്കിയെത്തിച്ചു. വാര്‍ണറെ താരം സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കി. 52 പന്തുകള്‍ നേരിട്ട് ആറ് ഫോറുകള്‍ സഹിതം വാര്‍ണര്‍ 41 റണ്‍സ് കണ്ടെത്തി. അര്‍ധ സെഞ്ച്വറിയിലേക്കു കുതിക്കുകയായിരുന്നു സ്റ്റീവ് സ്മിത്തിനെ ജഡേജ കൂടാരം കയറ്റി. താരം 46 റണ്‍സെടുത്തു. അഞ്ച് ബൗണ്ടറികളും സ്മിത്ത് അടിച്ചു. മികച്ച രീതിയില്‍ മുന്നേറിയ മര്‍നസ് ലബുഷെയ്നേയും ജഡേജ മടക്കി. താരം 27 റണ്‍സ് കണ്ടെത്തി. അതേ ഓവറിന്റെ നാലാം പന്തില്‍ അലക്സ് കാരിയേയും ജഡേജ മടക്കിയതോടെ ഓസ്ട്രേലിയ വെട്ടിലായി. താരം പൂജ്യത്തിനു പുറത്തായി.

Also Read: ഹമാസ് തീവ്രവാദ സംഘടനയെങ്കില്‍ ഇസ്രയേല്‍ തീവ്രവാദ രാജ്യം; എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News