ലോകകപ്പ് യോഗ്യത: ബ്രസീലിന് കാലിടറി; പരാഗ്വേയോട് തോറ്റു

brazil_defeat

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് പരാജയം. പരാഗ്വെയോട്‌ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ തോറ്റത്. കളിയുടെ ഇരുപതാം മിനിറ്റിലാണ്‌ ബ്രസീലിനെ ഞെട്ടിച്ച് പരാഗ്വെ ഗോൾ നേടിയത്‌. ഡിയോഗോ ഗോമസാണ്‌ പരാഗ്വെയ്ക്കായി ബ്രസീലിയൻ ഗോൾവല ചലിപ്പിച്ചത്. ഗോൾ മടക്കാൻ ബ്രസീൽ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പരാഗ്വെ പ്രതിരോധം ഉറച്ചുനിന്നു.

തുടക്കം മുതലേ ബ്രസീൽ ആക്രമണ ഫുട്ബോളാണ് കെട്ടഴിച്ചത്. മത്സരത്തിൽ ഏറെ നേരവും പന്ത് കൈവശംവെച്ചതും ബ്രസീൽ ആയിരുന്നു. എന്നാൽ അവസരങ്ങൾ മുതലാക്കുന്നതിൽ മഞ്ഞപ്പട പരാജയപ്പെട്ടു.ഒരു ഘട്ടത്തിൽ ഗിൽഹെർം അരാന ഗോളിന് തൊട്ടടുത്തെത്തി. അതേസമയം പരാഗ്വെയ്ക്ക് ലഭിച്ച അവസരം ഡിയാഗോ ഗോമസ് കൃത്യമായി വലയിലാക്കുകയായിരുന്നു.

ഇടവേളയ്ക്കു ശേഷം ബ്രസീൽ കൂടുതൽ ആക്രമിച്ച് കളിച്ചു. വിനീഷ്യസ് ഇടതുവശത്ത് അപകടകരമായ ചില നീക്കങ്ങൾ നടത്തി. രണ്ട് ഗോളവസരങ്ങളും റയൽ മാഡ്രിഡ് താരത്തിന് ലഭിച്ചു. എന്നാൽ പരാഗ്വെ ഗോൾകീപ്പർ അവസരത്തിനൊത്ത് ഉയർന്ന് അവ നിഷ്പ്രഭമാക്കി.

Also Read- വയനാടിന് കൈത്താങ്ങായി മഞ്ഞപ്പട ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നൽകി

ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയിന്‍റ് ടേബിളിൽ ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ 10 പോയന്റാണ് ബ്രസീലിനുള്ളത്. 18 പോയന്റുമായി അർജന്റീന ഒന്നാം സ്ഥാനത്താണ്. ഉറുഗ്വായ്, ഇക്വഡോർ എന്നീ ടീമുകളും ബ്രസീലിന് മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News