അവസാന ഗ്രൂപ്പ് പോരില്‍ ഇന്ത്യ നെതര്‍ലന്‍ഡ്സിനെ 160 റണ്‍സിനു തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് നേടി. നെതര്‍ലന്‍ഡ്സ് 47.5 ഓവറില്‍ 250 റണ്‍സില്‍ എല്ലാവരും പുറത്തായി. ലോകകപ്പില്‍ ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് 18 പോയിന്റുകളുമായി ഇന്ത്യ ആത്മവിശ്വാസത്തോടെ സെമിയിലേക്ക്.
Also Read: മാറ്റേണ്ടത് സിബില്‍ സ്‌കോര്‍ മാനദണ്ഡങ്ങള്‍: അഡ്വ. എ.എം.ആരിഫ് എം.പി
ബൗളര്‍മാര്‍ക്ക് പുറമെ സ്വയം പന്തെറിഞ്ഞ് രോഹിത് ശര്‍മ അവസാന വിക്കറ്റ് വീഴ്ത്തി നെതര്‍ലന്‍ഡ്സിന്റെ ഇന്നിങ്സിനു തിരശ്ശീലയിട്ടു. സ്വയം പന്തെറിഞ്ഞതു മാത്രമല്ല വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്കും പന്തെറിയാന്‍ രോഹിത് അവസരമൊരുക്കി. രോഹിതിനു പുറമെ കോഹ്ലിയും വിക്കറ്റ് വീഴ്ത്തി. ഒന്‍പത് പേര്‍ ഇന്ത്യക്കായി പന്തെറിഞ്ഞു. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here