ഇന്ത്യയുടെ ലങ്കാദഹനം, സെമി ഉറപ്പിച്ചു; ഷമിക്ക് റെക്കോര്‍ഡ്

ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ ഏഴാം വിജയം. ശ്രീലങ്കക്കെതിരെ 302 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 358 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 55 റണ്‍സിന് എല്ലാവരും പുറത്തായി.

358 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് തുടക്കത്തില്‍ തന്നെ നിലയില്ലാ കയത്തിലായിരുന്നു. അതില്‍ നിന്നു കര കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷമിയുടെ പന്തുകള്‍ മാരക ഭാവത്തില്‍ കളം വാണത്.

ആഞ്ചലോ മാത്യൂസിന്റെ പ്രതിരോധം മാത്രമാണ് ലങ്കയ്ക്ക് നേരിയ ശ്വാസം നല്‍കുന്നത്. 24 പന്തില്‍ 12 റണ്‍സുമായി മാത്യൂസ് ക്രീസില്‍.

ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പതും നിസ്സങ്കയെ മടക്കി ബുമ്ര അവരെ ഞെട്ടിച്ചു. പിന്നാലെ പന്തെറിയാനെത്തിയ സിറാജ് ദിമുത് കരുണരത്‌നയെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ മടക്കി. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ സദീര സമര വിക്രമയേയും പുറത്താക്കി. അടുത്ത വരവില്‍ കുശാല്‍ മെന്‍ഡിസിന്റെ പ്രതിരോധവും തകര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News