ലോകകപ്പ്; ഇന്ത്യ ബാറ്റിംഗിനിറങ്ങും, ടീമില്‍ മാറ്റമില്ല

ലോകപ്പില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യ കഴിഞ്ഞദിവസം കളിച്ച ടീമിനെ അതേപടി നിലനിര്‍ത്തി. കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ഇന്ത്യ, ആറാം ജയം തേടിയാണ് ഇന്നിറങ്ങുന്നത്. ഇംഗ്ലണ്ടും ശ്രീലങ്കയോട് കഴിഞ്ഞ കളിയില്‍ പരാജയപ്പെട്ട ടീമിനെ അതേപടി നിലനിര്‍ത്തി. ഇംഗ്ലണ്ടിന് ഇന്ന് ജീവന്മരണപ്പോരാട്ടമാണ്. വീണ്ടും തോല്‍വി വഴങ്ങിയാല്‍ ഇംഗ്ലണ്ടിന് ടൂര്‍ണമെന്റിന് മുന്നിലെ സാധ്യതകള്‍ അടയും.

Also Read; കളമശേരി സ്ഫോടനം; പ്രകോപന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി

ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ഏക ടീമായി കുതിക്കുകയാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ മുന്നിലെത്തും.48 സെഞ്ച്വറികളുള്ള വിരാട് കോഹ്ലി ഒരെണ്ണം കൂടി നേടിയാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡിന് ഒപ്പമെത്തും.

Also Read: കളമശ്ശേരിയിലേത് ഐഇഡി സ്ഫോടനമെന്ന് പ്രാഥമിക നിഗമനം; ഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News