ട്വന്റി 20 ലോകകപ്പ്‌: ജൂൺ 9ന്‌ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ന്യൂയോർക്കിൽ

വെസ്‌റ്റിൻഡീസിലും യുഎസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്ത്‌. ഇന്ത്യയും പാകിസ്ഥാനുമുള്ളത്‌ ഗ്രൂപ്പ്‌ എ യിൽ ആണ്‌. ജൂൺ ഒമ്പതിന്‌ പോരാട്ടം നടക്കുന്നത് ന്യൂയോർക്കിലാണ്‌. ഗ്രൂപ്പ്‌ എ യിലാണ് അയർലൻഡ്‌, കാനഡ, യുഎസ്‌എ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നത്. ഉള്ളത്‌. 20 ടീമുകളാണ് ലോകകപ്പിനുള്ളത്. അഞ്ച് ടീമുകളെ വെച്ച് എ,ബി,സി,ഡി എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം.

ALSO READ: യുഎസിലും മികച്ച വിജയം നേടി നേര്

ഗ്രൂപ്പ് ബി യിലാണ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും. ബി ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ നമീബിയ, സ്‌കോട്ട്‌ലന്‍ഡ്, ഒമാന്‍ എന്നിവയാണ്. വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ്, അഫ്‌ഗാനിസ്ഥാന്‍, ഉഗാണ്ട, പാപ്പുവ ന്യൂഗിനി ടീമുകള്‍ സി. ഗ്രൂപ്പിലും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, നേപ്പാള്‍ ടീമുകള്‍ ഡി. ഗ്രൂപ്പിലുമാണ്. സൂപ്പര്‍ എട്ടില്‍ കടക്കുന്നത് നാല് ഗ്രൂപ്പില്‍നിന്നുള്ള ഏറ്റവും മികച്ച രണ്ട് ടീമുകളായിരിക്കും. എട്ട് ടീമുകളെ നാല് വീതമുള്ള രണ്ട് പൂളുകളായി തിരിക്കും. തുടര്‍ന്ന് സെമി ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെയാണ് മത്സരക്രമങ്ങള്‍.

ALSO READ: ഉറക്കം കൂടുതൽ ഉള്ളവരാണോ നിങ്ങൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ട്വന്റി20 ലോകകപ്പ് നടക്കുന്നത് ജൂണ്‍ നാലു മുതല്‍ 30 വരെയാണ്. യു.എസ്.എ.യും വെസ്റ്റ് ഇന്‍ഡീസുമാണ് ആതിഥ്യം വഹിക്കുന്നത്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ 12-ന് യു.എസ്.എ.ക്കെതിരെയുള്ള മത്സരവും ന്യൂയോര്‍ക്കിലാണ്. നാലാം മത്സരം ജൂണ്‍ 15-ന് ഫ്‌ളോറിഡയില്‍ കാനഡക്കെതിരെയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News