ഒക്ടോബര്‍ 5ന് ലോകകപ്പ് ആരംഭിക്കുന്നതിന്റെ ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. വേള്‍ഡ് കപ്പ് ആര് ഉയര്‍ത്തുമെന്നുള്ള തരത്തില്‍ നിരവധി പ്രമുഖരാണ് പ്രവചനവുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് നായകനും സൂപ്പര്‍ താരവുമായ കെവിന്‍ പീറ്റേഴ്സണ്‍ തന്റെ പ്രവചനം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
Also Read: ഇന്ത്യയുടെ വേള്‍ഡ് കപ്പ് ജേഴ്‌സി പുറത്തു വിട്ട് അഡിഡാസ്
ആതിഥേയരെന്ന നിലയിലും ഏഷ്യാ കപ്പ് ചാമ്പ്യന്മാരെന്ന നിലയിലും ഇന്ത്യയാണ് ഫേവറേറ്റുകളെന്നാണ് പീറ്റേഴ്‌സ് പറഞ്ഞിരിക്കുന്നത്.
ഓസ്ട്രേലിയക്കെതിരായ ജയത്തോടെ ദക്ഷിണാഫ്രിക്കയും ഇത്തവണ ലോകകപ്പില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കും. ക്ലാസന്‍ വലിയ സമ്പാദ്യമാണ്. പാകിസ്താന്‍ എല്ലാ താരങ്ങള്‍ക്കും വലിയ ഭീഷണിയാണ്. അത് എല്ലാ കാലത്തും അങ്ങനെയാണ്. ഇംഗ്ലണ്ടിന് ഇന്ത്യക്ക് താഴെയാണ് സ്ഥാനം. ഓസ്ട്രേലിയയും അവിടെയുണ്ടാവും’-പീറ്റേഴ്സണ്‍ ട്വിറ്ററില്‍ കുറിച്ചു.
Also Read: വനിതാ സംവരണ ബില്ലിന്മേല്‍ ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി; ബില്ലിനെ പിന്തുണച്ച് സോണിയാഗാന്ധി
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പ് ആവേശം കൊടിയേറുന്നത്. 2011ന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ലോകകപ്പാണിത്. 2011ല്‍ ആതിഥേയരായപ്പോള്‍ എംഎസ് ധോണിക്ക് കീഴില്‍ കപ്പടിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here