ലോകകപ്പില്‍ വീണ്ടും അട്ടിമറി, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്

ലോകകപ്പില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ നെതര്‍ലാന്‍ഡ്‌സ് 38 റണ്‍സിന് പരാജയപ്പെടുത്തി. സ്‌കോര്‍: നെതര്‍ലാന്‍ഡ്‌സ്- 43 ഓവറില്‍ 8ന് 245. ദക്ഷിണാഫ്രിക്ക- 42.5 ഓവറില്‍ 207ന് എല്ലാവരും പുറത്ത്.

Also Read: ‘അവള്‍ ഇനി ഇല്ല…’; സഹോദരിയുടെ മരണവാര്‍ത്ത പങ്കുവെച്ച് ഷാഹിദ് അഫ്രീദി

മഴമൂലം 43 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സ് ഉയര്‍ത്തിയ ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ക്യാപ്റ്റന്‍ ടെമ്പ ബവുമ (16), ക്വിന്റണ്‍ ഡികോക്ക് (20), എയ്ഡന്‍ മര്‍ക്രം (ഒന്ന്), റസി വാന്‍ ഡര്‍ ഡസെന്‍ (നാല്) എന്നിവരുടെ വിക്കറ്റ് 15 ഓവര്‍ തികയും മുമ്പേ വീണു. ഹെയിന്റിച്ച് ക്ലാസെനും (28) ഡേവിഡ് മില്ലറും (43) ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ടീം സ്‌കോര്‍ 89ല്‍ നില്‍ക്കെ ക്ലാസെന്‍ വീണു. പിന്നീട് മില്ലറിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. റണ്‍നിരക്ക് ഉയര്‍ത്തിയ മില്ലര്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയുയര്‍ത്തിയെങ്കിലും 31ാം ഓവറില്‍ വാന്‍ ബീക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. ഇതോടെ നെതര്‍ലാന്‍ഡ്‌സ് വിജയമുറപ്പിച്ചു. തുടര്‍ന്ന് വാലറ്റക്കാരും ഒന്നൊന്നായി മടങ്ങിയതോടെ ഡച്ചുകാര്‍ക്ക് കാത്തിരുന്ന ജയം. വാന്‍ ബീക്ക് മൂന്ന് വിക്കറ്റും പോള്‍ വാന്‍, വാന്‍ഡെര്‍ മെര്‍വെ, ബാസ് ഡി ലീഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News