2026 ലോകകപ്പ്; യോഗ്യതാ റൗണ്ടില്‍ ഇന്ത്യ നേരിടുന്നത് കരുത്തന്‍മാരെ

2026 ലോകകപ്പിനുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ കരുത്തരായ ഖത്തര്‍, കുവൈറ്റ് ടീമുകള്‍ക്കൊപ്പം. നിലവിലെ സാഫ് കപ്പ്, ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് വിജയികളായ ഇന്ത്യയ്ക്ക് കടുത്ത പോരാട്ടമാണ് എ ഗ്രൂപ്പില്‍ നേരിടേണ്ടി വരുക. ഒന്നാം റൗണ്ടിലെ അഫ്ഗാനിസ്ഥാന്‍-മംഗോളിയ പോരാട്ടത്തിലെ വിജയികളാണ് ഗ്രൂപ്പിലെ നാലാം ടീം.

Also Read: പ്രാഥമിക പരീക്ഷയുടെ മാര്‍ക്ക് പ്രൊഫൈലില്‍ ലഭ്യമായി തുടങ്ങി

ജൂലൈ 20ലെ ഫിഫ റാങ്കിങ് അനുസരിച്ച് ടീമുകളെ നാല് പോട്ടുകളായി തിരിച്ചാണ് ഗ്രൂപ്പ് നറുക്കെടുപ്പ് നടന്നത്. റാങ്കിങ്ങില്‍ 99-ാം സ്ഥാനത്തുള്ള ഇന്ത്യ പോട്ട് 2-ലായിരുന്നു. ഏഷ്യന്‍ വമ്പന്‍മാരായ ജപ്പാന്‍ ഗ്രൂപ്പ് ബിയിലും ഇറാന്‍ ഗ്രൂപ്പ് ഇ യിലും സൗദി അറേബ്യ ഗ്രൂപ്പ് ജി യുമാണുള്ളത്.

രണ്ടാം റൗണ്ടില്‍ ഒമ്പത് ഗ്രൂപ്പുകളില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളെത്തുന്നവര്‍ക്കാണ് മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാനാവുക. മൂന്നാം റൗണ്ടില്‍ ആറ് ടീമുകളടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളാണുണ്ടാവുക. ഓരോ ഗ്രൂപ്പുകളില്‍ നിന്ന് മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകള്‍ ലോകകപ്പിന് യോഗ്യത നേടും. ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാരാകുന്ന ആറ് ടീമുകള്‍ നാലാം റൗണ്ട് മത്സരങ്ങള്‍ കളിക്കും. മൂന്ന് ടീമുകള്‍ വീതമുള്ള ഈ രണ്ട് ഗ്രൂപ്പിലേയും ചാമ്പ്യന്മാര്‍ ലോകകപ്പിന് യോഗ്യത നേടും. ഗ്രൂപ്പ് റണ്ണേഴ്സ് അപ്പായി വരുന്ന ടീമുകള്‍ അഞ്ചാം റൗണ്ടില്‍ മത്സരിക്കും. ഈ റൗണ്ടിലെ പ്ലേ-ഓഫ് മത്സരഫലം ആശ്രയിച്ച് 2 ടീമുകള്‍ കൂടി ലോകകപ്പിന് യോഗ്യത നേടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News