2023 ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഗ്രൂപ്പ് മത്സരങ്ങളെല്ലാം പൂര്‍ത്തിയായി ലോക ക്രിക്കറ്റിലെ കരുത്തരായ നാല് ടീമുകള്‍ നോക്കൗട്ട് ഘട്ടത്തില്‍. ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. രണ്ട് സെമി പോരാട്ടങ്ങളും ഫൈനലും.
Also Read: നവകേരള സദസ്സ് ഭരണ നിര്‍വഹണത്തിലെ പുതിയ ഒരധ്യായം; നവംബര്‍ 18ന് ആരംഭിക്കും
ഒന്‍പതില്‍ ഒന്‍പത് വിജയവും നേടി അപരാജിത സംഘമായി ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് സെമിയില്‍ എത്തുന്നത്. ഒന്‍പതില്‍ ഏഴ് വീതം ജയങ്ങളാണ് ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകള്‍ക്ക്. നാലാം അഞ്ച് ജയങ്ങളോടെ സ്ഥാനക്കാരായി ന്യൂസിലന്‍ഡും.
Also Read: ഡയബറ്റിക് ന്യൂറോപ്പതി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെ? ഡോ. അരുണ്‍ ഉമ്മന്‍ എഴുതുന്നു
ഈ മാസം 15, 16 തീയതികളിലാണ് സെമി പോരാട്ടങ്ങള്‍. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് ഒന്നാം സെമി. മുംബൈയിലെ വാംഗഡെയിലാണ് ഒന്നാം സെമി. രണ്ടാം സെമിയില്‍ ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക പോരാട്ടം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് രണ്ടാം സെമി. ഫൈനല്‍ 19നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here