ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപനത്തിനായി ഐ സി സി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. ഇതുവരെയും ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ബിസിസിഐയുടെ ഭാഗത്തുനിന്നോ സെലക്ടര്‍മാരുടെ ഭാഗത്തു നിന്നോ അത്തരം നീക്കങ്ങളൊന്നും ഇതുവരെയും ഉണ്ടായില്ല.
ഏഷ്യാ കപ്പില്‍ കളിക്കുന്ന പേസര്‍ പ്രസിദ്ധ് കൃഷ്ണ, യുവതാരം തിലക് വര്‍മ, ട്രാവലിംഗ് സ്റ്റാന്‍ഡ് ബൈ ആയ മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരെ ഒഴിവാക്കിക്കൊണ്ടുള്ള 15 അംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം രാഹുലിനെ ഏത് വിധേനെയും ലോകകപ്പ് ടീമിലുള്‍പ്പെടുത്താനാണ് സെലക്ടര്‍മാര്‍ ടീം പ്രഖ്യാപനം വൈകുന്നത് എന്നാണ് ആരോപണം. ബാറ്റിംഗില്‍ കായികക്ഷമത തെളിയിച്ചെങ്കിലും 50 ഓവര്‍ കീപ്പറായി നില്‍ക്കാന്‍ രാഹുലിനാവുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.
ALSO READ:വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പ്; കേസില്‍ അറസ്റ്റിലായവരില്‍ കരസേന ഉദ്യോഗസ്ഥനും ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും
രാഹുലിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെടുമെന്നും ആരാധകര്‍ പറയുന്നു. രോഹിത് ശര്‍മയുമായി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ടീം സംബന്ധിച്ച് അന്തിമ ധാരണയായെന്നും സൂചനകളുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here