ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് മുന്നോടിയായി ടീമുകള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു. മൂന്ന് മണിക്കൂറിലേറെയാണ് ദക്ഷിണാഫ്രിക്ക പരിശീലനം നടത്തിയത്. അഫ്ഗാനിസ്ഥാന്‍ നാളെ പരിശീലനത്തിന് ഇറങ്ങും. ഓസ്‌ട്രേലിയയും നെതര്‍ലാന്‍ഡ്‌സും നാളെ തലസ്ഥാനത്ത് എത്തും. സ്റ്റേഡിയത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
ടീമുകള്‍ക്ക് ഗ്രൗണ്ടിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ നെറ്റ്‌സിലാണ് പരിശീലനം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീം ഗ്രാണ്ടിലെത്തിയത്. പിച്ച് ഒരുക്കുന്ന ജോലികള്‍ കഴിഞ്ഞെങ്കിലും ബൗണ്ടറിയും ഡഗ് ഔട്ടും തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഐസിസിയുടെ നിരീക്ഷണത്തിലാണ് ഗ്രൗണ്ട്. നാല് സന്നാഹ മത്സരങ്ങളാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക.
Also Read; നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലന്ന പ്രചരണം വസ്തുതകള്‍ക്ക് വിരുദ്ധം : മന്ത്രി വി എന്‍ വാസവന്‍
ആദ്യമത്സരം മറ്റന്നാള്‍ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ്. മുപ്പതാം തീയതി ഓസ്‌ട്രേലിയ നെതര്‍ലാന്‍ഡ്‌സിനെ നേരിടും. ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക മത്സരം രണ്ടാം തീയതിയും ഇന്ത്യ- നെതര്‍ലാന്‍ഡ് പോരാട്ടം മൂന്നാം തീയതിയും നടക്കും. ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. ആദ്യ മത്സരത്തിന്റെയും ഇന്ത്യയുടെ കളിയുടെയും ടിക്കറ്റുകള്‍ ഏറെക്കുറെ വിറ്റുപോയിട്ടുണ്ട്. അതെസമയം മറ്റ് കളിയുടെ ടിക്കറ്റ് വില്‍പന മന്ദഗതിയിലാണ്. ടെറസ് ടിക്കറ്റിന് മുന്നൂറ് രൂപയും പവലിയന്‍ ടിക്കറ്റിന് തൊള്ളായിരം രൂപയുമാണ് നിരക്ക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here