ഇന്ന് ജൂൺ 5 ലോക പരിസ്ഥിതിദിനം. ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷ്യന്‍’ എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും അതിനെ പ്രതിരോധിക്കാനുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്യാനുമായിട്ടാണ് എല്ലാവർഷവും ജൂൺ അഞ്ചിന് ലോകപരിഥിതി ദിനം ആചരിക്കുന്നത്. 1972 ലാണ് ഈ ദിനം ആചരിച്ചുതുടങ്ങിയത്.ഓരോ വർഷവും ഓരോ രാജ്യങ്ങളിലായിട്ടാവും പരിസ്ഥിതിദിനത്തിന്റെ ഔദ്യോഗിക ആഘോഷം നടക്കുക. 2023 ലെ ആതിഥേയ രാജ്യം ഐവറി കോസ്റ്റ് ആണ്. പ്ലാസ്റ്റിക്ക് മലിനീകരണത്തെ പൊരുതിതോൽപ്പിക്കാം എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം.
ലോകമൊട്ടാകെ പ്രതിവര്‍ഷം 40 കോടി ടണ്‍ പ്ലാസ്റ്റിക്കാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. 1.9 കോടി മുതല്‍ 2.3 കോടി ടണ്‍ പ്ലാസ്റ്റിക്കുകള്‍ ജലാശയം, നദികള്‍, സമുദ്രം എന്നിവിടങ്ങളില്‍ ചെന്നടിയുന്നു. പ്ലാസ്റ്റിക്കില്‍ നിന്നും വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളായ മൈക്രോപ്ലാസ്റ്റിക്കുകള്‍ പരിസ്ഥിതിക്ക് മാത്രമല്ല, മനുഷ്യന് കൂടി ഭീഷണിയാണ്. അമ്മിഞ്ഞപ്പാലില്‍ പോലും ഈ പ്ലാസ്റ്റിക് ശകലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പാരിസ്ഥിതിക പ്രശ്നങ്ങൾ എല്ലാ രാജ്യങ്ങളേയും ഒരെ പോലെയാണ് ബാധിക്കുന്നതെങ്കിലും ഇതിലേക്ക് ലോകത്തെ നയിച്ചതിൽ എല്ലാ രാജ്യങ്ങൾക്കും ഒരെ പങ്കല്ല. ലോകത്തെ 90ശതമാനം പാരിസ്ഥിതിക പ്രശ്നങ്ങളും വികസിത രാജ്യങ്ങളുടെ സംഭാവനയാണ്.സ്വന്തം നേട്ടങ്ങൾക്കായ് അവർ നടത്തിയ അനിയന്ത്രിത വികസന പ്രവർത്തനങ്ങളുടെ ബാക്കി പത്രമാണത്.
2015 പാരിസ് ഉടമ്പടിയിലെ ഈ പരാമർശം അമേരിക്ക ഉൾപ്പെടെയുളള വികസിതരാജ്യങ്ങൾ അംഗീകരിച്ചെങ്കിലും അന്ന് തന്നെ പ്രതിഷേധവും ഉയർന്നിരുന്നു. പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറുമെന്ന വാഗ്ദാനം 2016 ലെ തെരഞ്ഞെടുപ്പിൽ ട്രംപിനെ അമേരിക്കയുടെ പ്രസിഡന്‍റാക്കി. പിന്നാലെ 2017 ൽ അമേരിക്ക പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറി.
വികസിത രാജ്യങ്ങൾ ഉടമ്പടിയിൽ നിന്ന് പിൻമാറുമ്പോൾ ആർക്ക് വേണ്ടിയാണി നിയമങ്ങൾ
ഇന്നും വികസനം തെട്ട് തീണ്ടാത്ത,വികസനത്തിനായ് പരിശ്രമിച്ച് കൊണ്ടിരിക്കുന്ന രാജ്യങ്ങൾക്ക് വേണ്ടിയോ അമേരിക്ക പോലുളള വികസിത രാജ്യങ്ങൾ അവരുടെ നേട്ടങ്ങൾക്കായ് ഹരിതഗൃഹ വാതകങ്ങളുടെ ഉൽപാദനം കൂട്ടുമ്പോൾ അതിന്‍രെ 1 ശതമാനം പോലുമില്ലാത്ത കോമണ്‍വെൽത്ത് രാജ്യങ്ങൾ ഉടമ്പടിയിൽ കുരുങ്ങി കിടക്കണമെന്ന് പറയുന്നത് എന്ത് അനീതിയാണ്? ആഗോളതാപനത്തിൽ നിന്ന് ലോകത്തെ സംരക്ഷിക്കണമെന്ന് കോമണ്‍വെൽത്ത് രാജ്യങ്ങളെ മാത്രം ഉപദേശിക്കുന്നതോടെ ലോകത്തിന്‍റെ പാരിസ്ഥിക പ്രശ്നങ്ങൾക്ക് പരിഹാരമാകുമോ!
Also Read: ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത കേരളം; കെ ഫോൺ ഉദ്‌ഘാടനം ഇന്ന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here