ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ അന്തരിച്ചു

ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ അന്തരിച്ചു. 90 വയസായിരുന്നു. മണിപ്പാലിൽ വെച്ചാണ് അന്ത്യം. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നൽകി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ് ഡോ. എം എസ്‌ വല്യത്താൻ.

മണിപ്പാല്‍ വാഴ്സിറ്റി ആദ്യ വിസിയും ദേശീയ ശാസ്ത്ര സാങ്കേതിക അക്കാദമി അധ്യക്ഷനുമായിരുന്നു.അലോപ്പതിക്കൊപ്പം ആയുര്‍വേദവും പഠിച്ച അദ്ദേഹം ആയുര്‍വേദ ബയോളജി എന്ന ചിന്തയ്ക്ക് തുടക്കമിട്ടു.

ALSO READ: ‘ഭാര്യയെ ഭീഷണിപ്പെടുത്താൻ തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ സുഹൃത്തിന് നൽകി ഭർത്താവ്’, പോൺ സൈറ്റിൽ വീഡിയോ അപ്‌ലോഡ് ചെയ്‌ത്‌ പണം തട്ടി യുവാവ്; ഒടുവിൽ അറസ്റ്റ്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യബാച്ചിൽ ഒന്നാം ക്ലാസോടെ മെഡിക്കൽ ബിരുദം നേടി. ഇംഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശ്രീചിത്രയിലെ ബയോമെഡിക്കൽ വിഭാഗത്തിലാണ് രാജ്യത്ത് ആദ്യമായി കൃത്രിമ ഹൃദയവാൽവ്, ബ്ലഡ് ബാഗ്, ഓക്സിജനേറ്റർ തുടങ്ങിയവ നിർമിച്ചത്.

നൂറിലേറെ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യൻ സയൻസ് അക്കാദമിയുടെ ധന്വന്തരി പ്രൈസ്, ഓംപ്രകാശ് ഭാസിൻ ദേശീയ അവാർഡ്, ആർ.ഡി. ബിർല അവാർഡ്, ജവാഹർലാൽ നെഹ്റു പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക അവാർഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചു.

ALSO READ: ആമയിഴഞ്ചാൻ തോട് അപകടം; മാലിന്യ പ്രശ്നം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here