ലോക പ്രശസ്ത മലയാളി ഡിസൈനർ ഹരികൃഷ്ണൻ വിവാഹിതനായി

Designer Couples

ലോക പ്രശസ്ത മലയാളി ഡിസൈനർ ഹരികൃഷ്ണൻ വിവാഹിതനായി. ലണ്ടൻ സ്വദേശിനി ഇൻഡേരയെയാണ് താലി ചാർത്തി കേരളീയാചാര പ്രകാരം വിവാഹം കഴിച്ചത്. കൊല്ലം വെളിയം സ്വദേശിയാണ് ഹരികൃഷ്ണൻ.

ലാറ്റെക്‌സ് ഷീറ്റുകൾ ചെറിയ പാനലുകളാക്കി വസ്ത്രം തയാറാക്കി,ബലൂൺ മോഡൽ ഹാരി റെഡിമെയിഡ് വസ്ത്രം ലണ്ടനിൽ തരംഗമായിരുന്നു. ഫാഷൻ വീക്കിൽ ലാറ്റെക്‌സ് വസ്ത്രമൊരുക്കുമ്പോഴാണ് ഷോയുടെ പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ പ്രവർത്തിച്ച ഇൻഡേര ഹരിയുടെ മനസ്സിൽ പതിഞ്ഞത്.

Also Read: എഐ, ഓഗ്മെൻ്റഡ് റിയാലിറ്റി എന്നിവയുടെ ഉപയോഗം ഏകോപിപ്പിക്കൽ; പുതിയ ബിസിനസ് യൂണിറ്റ് രൂപീകരിക്കാനൊരുങ്ങി വാൾട്ട് ഡിസ്നി

കേരളീയാചാര പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഇൻഡേരയുടെ അമ്മ കരെൻ ഹാരിസൺ മാത്രമെ ലണ്ടണിൽ നിന്നെത്തിയിട്ടുള്ളു.ഹരിയുടെ മാതാപിതാക്കൾ ബീനകുമാരിയും സുരേന്ദ്രൻപിള്ളയും ശ്രീകുമാറും മറ്റ് ബന്ധുക്കളും മാർച്ചിൽ ഇൻഡേരയുടെ ആചാര പ്രകാരം ലണ്ടനിൽ നടക്കുന്ന വിവാഹത്തിലും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News