ലോകത്തിലെ ആദ്യ മലയാളം മിഷന്‍ ക്ലബ്ബ് അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ ആരംഭിച്ചു. മന്ത്രി സജി ചെറിയാന്‍ മലയാളം മിഷന്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ വഴി ആയിരുന്നു ഉല്‍ഘാടനം. മലയാള ഭാഷക്ക് ആഗോള പ്രചാരം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച മലയാളം മിഷന്റെ പ്രചാരണാര്‍ഥമാണ് ക്ലബ്ബ് രൂപികരിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കുട്ടി മലയാളം പദ്ധതിയുടെ കീഴില്‍ ലോകത്ത് സഥാപിക്കപ്പെടുന്ന ആദ്യത്തെ മലയാളം ക്ലബ്ബ് കൂടിയാണ് ഹാബിറ്റാറ്റ് സ്‌കൂളിലേത്. മലയാളം മിഷന്റെ സര്‍ക്കാര്‍ അംഗീകൃത അജ്മാന്റെ ചാപ്റ്ററിന്റെ കീഴിലായിരിക്കും ക്ലബ്ബ് പ്രവര്‍ത്തിക്കുക.
മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ ഷംസു സമാന്‍, മലയാളം മിഷന്‍ യു.എ.ഇ കോര്‍ഡിനേറ്റര്‍ കെ എല്‍ ഗോപി , ഹാബിറ്റാറ്റ് സ്‌കൂള്‍ അക്കാഡമിക്‌സ് സി ഇ ഓ ആദില്‍ സി ടി, ഹാബിറ്റാറ്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാലാ റെഡ്ഢി അമ്പാട്ടി, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .
എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വകുപ്പില്‍ ആരംഭിച്ച മലയാളം മിഷന്‍ പദ്ധതി മറുനാടന്‍ മലയാളി സംഘടനകളുമായി സഹകരിച്ചാണ് നടപ്പിലാക്കിയത്. ഹാബിറ്റാറ്റ് സ്‌കൂളിലെ 700ഓളം വിദ്യാര്‍ഥികളാണ് നിലവില്‍ ക്ളബ്ബിലെ അംഗങ്ങള്‍. രണ്ടാം പിണറായി സര്‍ക്കാറിന്റെ നൂറു ദിന ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട കുട്ടി മലയാളം പദ്ധതിയുടെ ഭാഗമാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here