മലയാളികള്‍ക്കെന്നല്ല, ലോകത്തിലെ ഭൂരിഭാഗം മനുഷ്യര്‍ക്കും ജീവശ്വാസമായ ഒരു കായിക വിനോദം… ഒരേയൊരു ഫുട്‌ബോള്‍… യുഎന്നിന്റെ തീരുമാനമായിരുന്നു എല്ലാ ടീമുകളും മത്സരിച്ച ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ് നടന്ന ദിനം, ഈ ദിനത്തെ ലോക ഫുട്‌ബോള്‍ ദിനമായി പ്രഖ്യാപിക്കാന്‍. ഇന്ന് അതിന്റെ നൂറാം വാര്‍ഷികമാണ്…
വയസായവരെന്നോ, ചെറുപ്പക്കാരെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഫുട്‌ബോള്‍.. ലോകത്തെങ്കും ആഘോഷമാണ്. ഒറ്റ ഭാഷയാണ് ഫുട്‌ബോളിന് ഒരു വികാരമാണ്…
ALSO READ: കൊടുവള്ളിയിൽ ബസ് നിയന്ത്രണംവിട്ട കടയിലേക്ക് ഇടിച്ചുകയറി; നിരവധിപേർക്ക് പരിക്ക്
ഫുട്‌ബോളിലെ ഏറ്റവും പ്രധാന മത്സരം ലോക കപ്പ് ആണ്. നാലു വര്‍ഷം കൂടുമ്പോള്‍ ഫിഫയാണ് ഈ ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നത്. യൂറോ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, കോപ അമേരിക്ക, ഇംഗീഷ് പ്രീമിയര്‍ ലീഗ്, ഏഷ്യന്‍ കപ്പ്, എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് അങ്ങനങ്ങെ ലോകത്തെ എല്ലാ ഫുട്‌ബോള്‍ പ്രേമികളും കാത്തിരിക്കുന്ന എത്രയെത്ര ഫുട്‌ബോള്‍ മാമാങ്കളാണ്.
ഇക്കഴിഞ്ഞ മെയ് 7നാണ് യുഎന്‍ ഈ ദിവസം ലോക ഫുട്‌ബോള്‍ ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസാക്കിയത്. പ്രഖ്യാപനത്തിന് പിന്നാലെയുള്ള ആദ്യ ഫുട്‌ബോള്‍ ദിനമാണ് ഇന്ന്. മുക്കാല്‍ മണിക്കൂര്‍ ഇരു ടീമുകള്‍ ഏറ്റുമുട്ടുന്നു, ഗോളുകള്‍ പിറക്കുന്നു, ആവേശമായ ആരാധകര്‍ വേദിയില്‍ ആര്‍ത്തുല്ലസിക്കുന്നു. ഇടയ്‌ക്കൊരു പതിനഞ്ച് മിനിറ്റ് ഇടവേള ലഭിക്കും. മത്സരത്തില്‍ വിജയികള്‍ നിര്‍ബന്ധമാകുന്ന സാഹചര്യത്തില്‍ മാത്രം കളി 30 മിനിറ്റ് അധികസമയം നീട്ടും. അതും സമനിലയില്‍ അവസാനിച്ചാല്‍ പിന്നെ ആവേശം നിറഞ്ഞ ഷൂട്ടൗട്ട്… ഇനി കളി നിയന്ത്രിക്കാനൊരു കപ്പിത്താനുണ്ട് റഫറി. നിയമങ്ങള്‍ അനുസരിച്ച് കളി അവര്‍ നിയന്ത്രിക്കും. റഫറിയുടെ തീരുമാനം അന്തിമമാണ്. പ്രധാന റഫറിയെ സഹായിക്കുവാന്‍ രണ്ടു അസിസ്റ്റന്റ് റഫറിമാരും ഉണ്ടാകും. സുപ്രധാന മത്സരങ്ങളില്‍ നാലാമതൊരാളെയും കളിനിയന്ത്രണത്തിനായി കരുതാറുണ്ട്. പല മത്സരങ്ങളുടെയും തല ഇവര്‍ മാറ്റിമറിച്ചിട്ടുമുണ്ട്.
ALSO READ: ഹജ്ജ് തീർത്ഥാടനം; കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യവിമാനം ജൂൺ ഒന്നിന് പുറപ്പെടും
നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം പാരിസ് ഒളിബിക്‌സില്‍ വിവിധ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന് തുടക്കം കുറിച്ചു. ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്റും ഉറുഗ്വായും ഏറ്റുമുട്ടിയപ്പോള്‍, വിജയം ഉറുഗ്വായിക്കൊപ്പമായിരുന്നു.
ഫുട്‌ബോളിനെ പ്രണയിക്കുന്ന കാല്‍പ്പന്തിനെ നെഞ്ചിലേറ്റുന്ന ഏവര്‍ക്കും ലോക ഫുട്‌ബോള്‍ ദിനാശംസകള്‍!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here