‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു; മോദിയുടെ വിചിത്ര പരാമർശം വിവാദത്തിൽ

‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്ന മോദിയുടെ പരാമർശത്തിനെതിരെ വിമർശനം. “മഹാത്മ ഗാന്ധി ഒരു വലിയ വ്യക്തിത്വമായിരുന്നു. കഴിഞ്ഞ 75 വർഷത്തിനിടയിൽ ലോകം അദ്ദേഹത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കണം എന്നത് നമ്മുടെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ ആരും അദ്ദേഹത്തെ അറിഞ്ഞില്ല. ‘ഗാന്ധി’ സിനിമയുടെ റിലീസിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതലറിയാൻ ലോകം താൽപര്യം കാണിച്ചത്” എന്നാണ് മോദി ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ALSO READ: ബൈക്കിന്റെ ബാക്ക് സീറ്റില്‍ നിന്നും തെറിച്ച് വീണ് യുവതിക്ക് ദാരുണാന്ത്യം
അതേസമയം നെൽസൺ മണ്ടേലയും ഡോ. മാർട്ടിൻ ലൂഥർ കിങ്ങും മഹാത്മാഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടുള്ളത് മോദിയുടെ ഈ വിചിത്രവാദത്തിനു തിരിച്ചടിയാണ്. മഹാത്മ ഗാന്ധി മരിച്ചപ്പോൾ ആൽബർട്ട് ഐൻസ്റ്റീൻ അദ്ദേഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. കൂടാതെ മാർട്ടിൻ ലൂഥർ കിങ് തന്റെ പ്രചോദനമാണ് ഗാന്ധിയെന്ന് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മോദിയുടെ ഇങ്ങനെയൊരു പരാമർശം വിവാദമാകുന്നത്.

ALSO READ: കോട്ടയം മെഡിക്കല്‍ കോളേജില്‍ പതിനാലുകാരിക്ക് അപൂര്‍വ രോഗത്തിനുള്ള ശസ്ത്രക്രിയ വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News