‘ഹെഡ്സെറ്റ് പണി തുടങ്ങി മക്കളെ’, യുവാക്കളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

യുവാക്കളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഇഎൻടി ഡോക്ടർമാരുടെ അനൗദ്യോഗിക കണക്കെടുപ്പു പ്രകാരം 5 വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണത്തിൽ 25 ശതമാനത്തോളം വർധനയുണ്ട്. 60 വയസ്സിനു താഴെയുള്ളവരാണ് ഇതിൽ കൂടുതൽ.

ALSO READ: ‘ബോഡി ഷെയിമിങ്ങിനെ ന്യായീകരിച്ച് നടൻ ദിലീപ്’, ഇതൊരു നിയമം ഒന്നും അല്ലല്ലോ അനുസരിക്കാൻ എന്ന് പരാമർശം

എന്നാൽ ഞെട്ടിപ്പിക്കുന്ന വസ്തുത എന്താണെന്നാൽ ഹെഡ്സെറ്റുകളാണ് ചെറുപ്പക്കാരുടെ കേൾവി കുറയ്ക്കുന്ന പ്രധാന വില്ലൻ എന്നാണ് ലോകാരോഗ്യ സംഘടനാ പറയുന്നത്. ഹെഡ്സെറ്റിന്റെ ശബ്ദതോതിന്റെ 60% മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയുടെ പാരിസ്ഥിതിക സാഹചര്യത്തിൽ അത് 50% മാത്രമേ ആകാവൂ എന്നാണ് ഡോക്ടർ സുൽഫി എൻ.നൂഹു പറയുന്നത്. എന്നാൽ കേരളത്തിലെ യുവാക്കളിൽ ഭൂരിഭാഗവും 75% ശബ്ദത്തിലാണ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നത്.

ALSO READ: കണ്ണീരോടെയാണെങ്കിലും അവള്‍ പറയും ‘എനിക്കത് ലഭിച്ചു’, വിഗ്നേഷ് ശിവൻ അൺഫോളോ ലിസ്റ്റിൽ; നയൻതാരയോട് സത്യം അന്വേഷിച്ച് ആരാധകർ

ഹെ‍ഡ‍്സെറ്റ് ഉപയോഗം അധികരിക്കുമ്പോൾ ചെവിയിലെ ഞരമ്പുകൾക്കു കേടുപാടു സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഇങ്ങനെ നഷ്ടമാകുന്ന കേൾവിശക്തിയെ ചികിത്സയിലൂടെ തിരിച്ചു പിടിക്കാനാവില്ല എന്നതാണ് സങ്കടകരമായ അവസ്ഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News