ലോക അയൺമാൻ ട്രയാത്തലോൺ മത്സരത്തിൽ മലയാളിക്ക് മികച്ച നേട്ടം

വേൾഡ് ട്രയാത്തലോൺ കോർപ്പറേഷൻ സംഘടിപ്പിച്ച അയൺമാൻ ട്രയാത്തലോൺ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് മലയാളിയായ വിഷ്ണു പ്രസാദ് ‘അയൺമാൻ’ എന്ന അത്യപൂർവ പദവി സ്വന്തമാക്കി. ലോകത്തിലെതന്നെ ഏറ്റവും പ്രയാസമേറിയ ഏകദിന കായിക ഇനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ മത്സര സിരീസിൽ 3.9 കിലോമീറ്റർ നീന്തൽ,180.2 കിലോമീറ്റർ സൈക്കിൾ റേസ്,+2.2 കിലോമീറ്റർ ദൂരെ ഓട്ടം എന്നിങ്ങനെ ആകെ 226.3 കിലോമീറ്റർ 17 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയാണ് അത്യപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ഓരോ കായിക ഇവൻ്റുകൾക്കും പ്രത്യേക വ്യക്തിഗത കട്ട് ഓഫ് സമയം പൂർത്തിയാക്കിയാൽ മാത്രമേ അടുത്ത മത്സരത്തിലേക്ക് പ്രവേശിക്കുവാൻ യോഗ്യത നേടുകയുള്ളൂ.

ALSO READ: ജിയോ ബേബിക്ക് പിന്തുണയുമായി ഡോ. ഖദീജ മുംതാസ്; ഫറൂഖ് കോളേജിലെ പരിപാടിയില്‍ നിന്ന് പിന്മാറി

ട്രയാത്തലോൺ മത്സരങ്ങൾ വിവിധ രാജ്യങ്ങളിൽ നടത്തപ്പെടുന്നുണ്ടെങ്കിലും അയൺമാൻ ട്രയാത്തലോൺ മത്സരം പൂർത്തിയാക്കുക എന്നത് അതികഠിനമായ കാര്യമാണ്. മികച്ച കായിക ക്ഷമതയും ആരോഗ്യവും ശുഭ പ്രതീക്ഷയുമുള്ള ഒരു വ്യക്തിക്ക് മാത്രമേ ഇത്തരമൊരു മെഗാ ഈവന്റ്റിൽ വിജയിക്കുവാൻ സാധിക്കുകയുള്ളൂ. ഇന്ത്യയിൽ നടന്നുവരുന്ന അയൺമാൻ ട്രയാത്തലോൺ മത്സരത്തിലെ ദൂരം കേവലം 113 കിലോമീറ്റർ മാത്രമാണ് എന്നത് വിഷ്ണുവിന്റെ നേട്ടത്തിന് തിളക്കം വർദ്ധിപ്പിക്കുന്നു.

കോഴിക്കോട് സ്വദേശിയായ വിഷ്ണുപ്രസാദ് അയൺ മാൻ പദവി എന്ന തന്റെ സ്വപ്ന നേട്ടത്തിനുവേണ്ടി കഴിഞ്ഞ അഞ്ചുവർഷമായി പരിശീലനത്തിൽ ഏർപ്പെട്ടു വരികയായിരുന്നു. 2022 ൽ ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന ഹാഫ് അയൺമാൻ മത്സരം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഈ മത്സരത്തിൽ നിന്നും ലഭ്യമായ ആത്മവിശ്വാസമാണ് ഈ വർഷം ഓസ്ട്രേലിയയിൽ നടന്ന അയൺമാൻ മത്സരത്തിലിറങ്ങുവാൻ പ്രചോദനമായതും മാസ്‌മരികനേട്ടത്തിലേക്ക് നയിച്ചതും. തുടർച്ചയായി പിന്തുടർന്ന ശാസ്ത്രീയ കായിക പരിശീലനം,ജിംവർക്ക്ഔട്ട്, ദീർഘദൂര സൈക്കിൾ സവാരി, മാരത്തോൺ, നീന്തൽ, ഭക്ഷണ നിയന്ത്രണം, ലക്ഷ്യത്തോടുള്ള ഉറച്ച കാഴ്ചപ്പാട് തുടങ്ങിയവ പിന്തുടർന്നതാണ് വിഷ്ണുപ്രസാദിനെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ചത്.

ALSO READ:‘ക്രിസ്എസ്ട്രല്ല’; ക്രൈസ്റ്റ് നഗര്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ വാര്‍ഷികവും ക്രിസ്മസ് ആഘോഷവും

കൺസ്ട്രക്ഷൻ മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദധാരിയായ വിഷ്ണുപ്രസാദ് നിലവിൽ ഓസ്ട്രേലിയയിലെ പ്രമുഖനിർമ്മാണ കമ്പനിയിൽ കൺസ്ട്രക്ഷൻ എസ്റ്റിമേറ്റർ ആയി ജോലി ചെയ്തു വരികയാണ്. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ്‌ചാൻസിലറും എസ്.സി.ഇ.ആർ.ടി ഡയറക്‌ടറുമായിരുന്ന ഡോ.ജെ പ്രസാദിൻ്റെയും അധ്യാപികയായിരുന്ന വത്സലകുമാരിയുടെയും മകനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News