11 ദിവസം കൊണ്ട് ലോകത്തിലെ ഏറ്റവും നീളം കൂടിയ വി​ഗ്ഗ് നിർമിച്ചു; മടുത്തുപോയ സന്ദർഭങ്ങളിലും തളരാതെ നൈജീരിയൻ യുവതി

ലോകത്തിലെ ഏറ്റവും നീളം കൂടിയ വി​ഗ്ഗ് നിർമിച്ചതിന് നൈജീരിയൻ യുവതി​ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ഹെലൻ വില്യംസ് എന്ന യുവതിയാണ് വി​​ഗ്ഗ് 351.28 മീറ്റർ (1,152 അടി 5 ഇഞ്ച്) വരുന്ന വിഗ്ഗ് നിർമിച്ചത്. കൈകൊണ്ട് നിർമിച്ച ഏറ്റവും വലിയ വിഗ്ഗിനാണ് ഈ അം​ഗീകാരം. ഈ വിഗ്ഗ് നിർമിക്കാൻ വേണ്ടി ഹെലന് വേണ്ടി വന്നത് 11 ദിവസവും രണ്ട് മില്യൺ നൈറയും (ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ) ആണ്. ഒപ്പം, 1,000 ബണ്ടിൽ മുടി, 12 ക്യാൻ ഹെയർ സ്പ്രേ, 35 ട്യൂബ് ഹെയർ ഗ്ലൂ, 6,250 ഹെയർ ക്ലിപ്പുകൾ എന്നിവയും അതിനായി വേണ്ടി വന്നു.

also read: ശംഖുമുഖത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം തയ്യാര്‍; വധൂവരന്‍മാര്‍ക്കൊപ്പം സെല്‍ഫി പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

തന്റെ സുഹൃത്തുക്കളും വീട്ടുകാരുമാണ് തന്നെപിന്തുണച്ചതെന്നും അവരെ പരാജയപ്പെടുത്തരുത് എന്ന് തനിക്ക് ആ​ഗ്രഹമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്റെ പ്രവൃത്തിയിൽ തന്നെ താൻ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ ഫലം ലോകത്തിലെ കൈകൊണ്ട് നിർമിച്ച ഏറ്റവും വലിയ വിഗ്ഗ് ആയിരുന്നു എന്നും ഹെലൻ പറയുന്നു.

also read: ഓട്ടിസം ബാധിച്ച പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

‘ഇപ്പോഴും എനിക്കിത് വിശ്വസിക്കാൻ സാധിക്കുന്നില്ല. എന്റെ ജീവിതത്തിൽ എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ഇത്’ എന്നാണ് ഹെലൻ ഈ നേട്ടത്തെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ എട്ട് വർഷങ്ങളായി വിഗ്ഗ് നിർമിക്കുന്ന ഒരാളാണ് ഹെലൻ. എന്നാൽ, ഇത്രയധികം നീളം കൂടിയ വിഗ്ഗ്​ നിർമിക്കുക എന്നത് ഒട്ടും എളുപ്പമുള്ള ജോലി ആയിരുന്നില്ല എന്നാണ് ഹെലൻ പറയുന്നത്. പലപ്പോഴും താൻ തളർന്നുപോയ, തനിക്ക് മടുത്തുപോയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട് എന്നും അവർ പറയുന്നു. ചൊവ്വാഴ്ചയാണ് ​ഗിന്നസ് വേൾഡ് റെക്കോർഡ് അവളുടെ നേട്ടം സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News