ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ മോദിയെ പരിഹസിച്ച് ലോക മാധ്യമങ്ങള്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് ടൈംസിന്റെ തലക്കെട്ട് ‘മോദിക്ക് ചുറ്റും കെട്ടിപ്പൊക്കിയ അജയ്യതയുടെ പ്രഭാവലയം പൊടുന്നനെ തകര്‍ന്നടിഞ്ഞു’ ഇങ്ങനെയായിരുന്നു. അപ്രതീക്ഷിതമായി മോദിക്ക് സമചിത്തത നല്‍കുന്ന പ്രതികരണമാണ് ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയതെന്നും പ്രതിപക്ഷത്തിന് പുതുജീവ നേകുന്ന ജനവിധിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ALSO READ:വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം; ആടുകളെ കൊന്നുതിന്നു
ജനങ്ങളുടെ അസംതൃപ്തി പ്രകടമായെന്നാണ് വാഷിങ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ജയിച്ചെങ്കിലും തീരെ സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് ജനവിധി മോദിയെ എത്തിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോദിക്ക് ഇത്തവണ പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കണമെങ്കില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ വേണ്ടിവരുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍ഡിഎയെ മുന്നില്‍നിന്ന് നയിച്ച മോദിയുടെ മുട്ടുകുത്തിച്ച ജനവിധിയെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ:റാമോജി റാവുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു
ഇന്ത്യാ സഖ്യത്തിന്റെ വലിയ മുന്നേറ്റത്തിന് രാജ്യം സാക്ഷ്യം വഹിച്ചെന്ന് ബിബിസി ചൂണ്ടിക്കാട്ടി. ‘ബ്രാന്‍ഡ് മോദി’ക്ക് തിളക്കം നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ടൈം മാഗസിനും വാള്‍സ്ട്രീറ്റ് ജേണലും മോദിക്കും ബിജെപിക്കും കനത്ത തിരിച്ചടിയെന്ന് പറഞ്ഞു. മോദി വീമ്പിള ക്കിയ മൃഗീയഭൂരിപക്ഷം കിട്ടിയില്ലെന്നായിരുന്നു ഗാര്‍ഡിയന്റെ നിരീക്ഷണം. അമേരിക്ക ആസ്ഥാനമായ വോക്‌സ് മീഡിയയുടെ തലക്കെട്ട് ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം ഇന്നും ജനാധിപത്യ രാഷ്ട്രം തന്നെയെന്നു തെളിയിച്ചു’ എന്നായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here