അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുശോചനം രേഖപ്പെടുത്തി വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി പ്രമുഖ നേതാക്കൾ. നേപ്പാൾ മുൻ പ്രധാനമന്ത്രി, മുൻ ഉപപ്രധാനമന്ത്രി ഉൾപ്പെടെ ഉള്ളവരും ചൈനീസ് അംബാസിഡർ ഉൾപ്പെടെ വിദേശ പ്രതിനിധികളും എ കെ ജി ഭവനിലേക്ക് എത്തിയിരുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സീതാറാം യെച്ചുരി വിദേശ രാജ്യത്തെ നേതാക്കളുമായി പുലർത്തി വന്നതും ഊഷ്മള സൗഹൃദം ആയിരുന്നു. അതിന്റെ നേർകാഴ്ച ആയിരുന്നു ഇന്ന് പൊതുദർശനം.
Also Read: വിട കോമ്രേഡ്…; യെച്ചൂരി ഇനി ജ്വലിക്കുന്ന ഓർമ, ഭൗതിക ശരീരം എയിംസിന് കൈമാറി
നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാൾ, നേപ്പാൾ മുൻ ഉപപ്രധാനമന്ത്രി ഈശ്വർ പൊഖ്രിയാൽ, നേപ്പാൾ ടൂറിസം മന്ത്രി ബദ്രി പ്രസാദ് പാൻഡെ എന്നിവർ അനുശോചനം രേഖപ്പെടുത്താൻ പാർട്ടി ആസ്ഥാനത്തേക്ക് എത്തി. നിരവധി വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും എ കേജി ഭവനിൽ എത്തി അനുശോചനം രേഖപ്പെടുത്തി. ചൈനീസ് അംബാസിഡർ ക്സൂ ഫീഹോങ്, ക്യൂബൻ അംബാസിഡർ ഇൻ ചാർജ് അബേൽ, റഷ്യൻ അംബാസിഡർ ഡെനിസ് അലിപൊവ്, സിറിയൻ അംബാസിഡർ ബസം അൽ ഖത്തിഫ്, ഉൾപ്പെടെ നിരവധി വിദേശ പ്രതിനിധികൾ ആണ് സീതാറാം യ്യെച്ചൂരിക്ക് അനുശോചനം രേഖപ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here