പുകവലി നിര്‍ത്താന്‍ ഉദ്ദേശമില്ലാത്തവര്‍ അറിയണം… ഇത് ഭൂമിയുടെ നിലനില്‍പ്പിനും ദോഷം!

ഒന്നു രണ്ടുമല്ല ലക്ഷകണക്കിന് പേരാണ് പുകയില മൂലം മാത്രം മരിക്കുന്നത്. ലോക പുകയില വിരുദ്ധ ദിനമായ ഇന്ന് മറ്റൊരു കാര്യം കൂടി പുകവലി പ്രിയര്‍ അറിയണം. മനുഷ്യന്റെ നാശത്തിന് മാത്രമല്ല മറിച്ച് ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ പുകയില ഇല്ലാതാക്കുമെന്നാണ് റിപ്പോര്‍ട്ട്. പുകയിലയുടെ ദൂഷ്യവശങ്ങള്‍ക്ക് ഇരയാകുന്നവരില്‍ മറ്റൊരു വിഭാഗം നേരിട്ട് പുകയില ഉപയോഗിക്കാത്തവരാണെന്നതാണ് മറ്റൊരു വസ്തുത. മാറാരോഗങ്ങള്‍ക്ക് കാരണമാകുന്ന ഏഴായിരത്തോളം രാസപദാര്‍ത്ഥങ്ങളാണ് പുകവലിയിലൂടെ ശരീരത്തിലെത്തുന്നത്.

ALSO READ: ലോകകപ്പ് ആവേശം ആരംഭിച്ചു; സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് വെസ്റ്റ് ഇന്‍ഡീസ്

കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി പുകവലി മൂലം ജീവിതം നശിച്ചവര്‍ അതുപയോഗിക്കുന്നതിനെതിരെ പല ബോധവത്കരണം നടത്തിയിട്ടും ഒരു ഹോബിയായി തന്നെ ഇത് തുടരുന്നവരാണ് പകുതിയിലേറെയും. പുകവലിക്കുന്നവര്‍ക്ക് സമീപം നില്‍ക്കുന്നവരും ഇതിന്റെ ഇരയാകുമെന്നതും അപകടം ഏറെയാക്കുന്നു. വില്ലന്‍ പുകയിലയിലെ നിക്കോട്ടിനാണ്.

ALSO READ:  തിരുവനന്തപുരത്ത് അമ്മയെ പൂട്ടിയിട്ട് മകൻ വീടിന് തീയിട്ടു, സംഭവം 10 മണിയോടെ

ഇനി ഭൂമിയുടെ നിലനില്‍പ്പിനെ ഇതെങ്ങനെ ബാധിക്കുമെന്നതാണ് മനസിലാക്കേണ്ടത്. ആറ് ലക്ഷം കോടിയോളം സിഗററ്റുകള്‍ പ്രതിവര്‍ഷം ഓരോ കമ്പനികളും പുറത്തിറക്കുന്നു. പുകയില കൃഷിക്കായി ലക്ഷകണക്കിന് ഹെക്ടര്‍ ഭൂമിയാണ് മാറ്റിവച്ചിരിക്കുന്നത്. പച്ചക്കറികള്‍ക്ക് വേണ്ടതിന്റെ എട്ടു മടങ്ങ് വെള്ളം ആവശ്യമാണ് ഇവയുടെ കൃഷിക്ക്. സിഗററ്റുകള്‍ക്ക് ആവശ്യമായ പേപ്പറുകള്‍ക്ക് തടികള്‍ ആവശ്യമായതിനാല്‍ പ്രതിവര്‍ഷം ഹെക്ടര്‍ കണക്കിന് വനമാണ് നശിപ്പിക്കപ്പെടുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പോലും സൂചിപ്പിക്കുന്നത് പുകയില കൃഷി മൂലം അഞ്ച് ശതമാനം വനനശീകരണം നടന്നുവെന്നാണ്. ഓരോ വര്‍ഷവും ഏകദേശം 600 ദശലക്ഷം മരങ്ങളാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. ഒരു മരത്തില്‍ നി്‌നും ഏകദേശം 15 പാക്കറ്റ് സിഗററ്റിന് ആവശ്യമായ പേപ്പര്‍ ലഭിക്കും. പുകയിലയുടെ ഉല്‍പ്പാദനവും ഉപഭോഗവും ഓരോ വര്‍ഷവും 17 ദശലക്ഷം ഗ്യാസ് പവര്‍ കാറുകള്‍ ഓടിക്കാന്‍ തുല്യമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News