ഇന്ന് ലോക ജനസംഖ്യാ ദിനം

ഇന്ന് ജൂലൈ 11, ലോക ജനസംഖ്യാ ദിനം. ജനസംഖ്യയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തിയതിന് ശേഷമുള്ള ആദ്യ ലോകജനസംഖ്യാ ദിനമാണിന്ന്. പോയ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോക വളര്‍ച്ചയ്ക്ക് സ്ത്രീകളുടെ പ്രധാന്യം വിളിച്ചോതുന്ന സന്ദേശമാണ് ഇത്തവണ ഐക്യരാഷ്ട്ര സംഘടന തെരഞ്ഞെടുത്തിരിക്കുന്നത്. ലിംഗ സമത്വത്തിന്റെ ശക്തി അഴിച്ചുവിടുക, നമ്മുടെ ലോകത്തിന്റെ അനന്തമായ സാധ്യതകള്‍ തുറക്കുന്നതിന് സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ശബ്ദം ഉയര്‍ത്തുക എന്നതാണ് ഇത്തവണത്തെ സന്ദേശം.

Also Read- പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രം അബുദാബിയില്‍; അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുറക്കും

ആഗോള ജനസംഖ്യയുടെ 49.7% വരുന്ന സ്ത്രീകളും പെണ്‍കുട്ടികളുമാണ്. എന്നിട്ടും ജനസംഖ്യാ ശാസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അവര്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു, ജനസംഖ്യാ നയങ്ങളില്‍ അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. ഈ അവസ്ഥക്ക് മാറ്റമുണ്ടാവുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത്തവണത്തെ ജനസംഖ്യാദിനം. യുഎന്‍എഫ്പിഎ 2023 ലെ ലോക ജനസംഖ്യാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതുപോലെ, സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ ജീവിതത്തിലും ശരീരത്തിലും സ്വയംഭരണാധികാരം ചെലുത്താന്‍ സമൂഹങ്ങളാല്‍ ശാക്തീകരിക്കപ്പെടുമ്പോള്‍, അവരും അവരുടെ കുടുംബവും അഭിവൃദ്ധി പ്രാപിക്കുന്നു, അതിലൂടെ ലോകം മെച്ചപ്പെടുന്നു. അങ്ങനെയൊരു മാറ്റത്തിലേക്കാണ് ഇത്തവണത്തെ ജനസംഖ്യദിനാചരണത്തിലൂടെ യുഎന്‍ നമ്മെ നയിക്കുന്നത്.

Also Read- ദേഹത്ത് വീണത് ഏഴ് ഗ്ലാസ് പാളികള്‍; എറണാകുളത്ത് അതിഥി തൊഴിലാളി മരിച്ചു

ജനസംഖ്യ വര്‍ദ്ധിക്കുന്നതിനോടൊപ്പം വളരുന്ന ദാരിദ്യത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്ത് പ്രധാനമായും ജനസംഖ്യാ ദിനം ആചരിച്ചുവരുന്നത്. പെരുകുന്ന ജനങ്ങളും ചുരുങ്ങുന്ന ഭക്ഷ്യകലവറകളും ഇന്നും പല രാജ്യങ്ങളുടേയും പ്രധാനവെല്ലുവിളിയാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തിയിരിക്കുന്നത്. ദാരിദ്ര്യത്തെ ചെറുക്കാന്‍, ജനങ്ങളിലേക്ക് തൊഴിലവസരങ്ങള്‍ എത്തിക്കാന്‍, വേണ്ട പദ്ധതികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട ദിനം കൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News