3000 കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കിയ ‘സ്‌നേഹാരാമ’ത്തിന് ലോകാംഗീകാരം: മന്ത്രി ഡോ. ആര്‍ ബിന്ദു

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാനത്ത് നടപ്പാക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് ലോക റെക്കോര്‍ഡ് അംഗീകാരം ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുക്കപെട്ട മൂവായിരത്തിലധികം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കി, പൊതുജനങ്ങള്‍ക്കു ഉപയോഗപ്രദമായ ഇടങ്ങളാക്കി മാറ്റിയ പദ്ധതിയ്ക്കാണ് വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയന്റെ അംഗീകാരം ലഭിച്ചത്.

വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയന്റെ അഡ്ജ്യൂഡികേറ്റര്‍, ക്യൂറേറ്റര്‍ എന്നിവര്‍ അടങ്ങിയ വിദഗ്ദ്ധ സംഘം സ്നേഹാരാമം പദ്ധതി പരിശോധിച്ച് റിപ്പോര്‍ട്ടും രേഖകളും വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്ക് ചേംബറില്‍ നടന്ന ചടങ്ങില്‍ ഈ നേട്ടത്തിനുള്ള അംഗീകാരപത്രവും മെഡലും കൈമാറി.

Also Read : രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയെ തകര്‍ത്ത് കിരീടം ചൂടി മുംബൈ

ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് നാഷണല്‍ സര്‍വീസ് സ്‌കീം ‘ സ്‌നേഹാരാമം’ പദ്ധതി നടപ്പാക്കിയത്. എന്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ തിളങ്ങുന്ന അധ്യായമാണ് ‘മാലിന്യമുക്ത നവകേരളം’ എന്ന മഹാദൗത്യത്തില്‍ പങ്കാളിയായി രാജ്യത്തിനുതന്നെ മാതൃക തീര്‍ത്ത ‘സ്‌നേഹാരാമങ്ങള്‍’ സാക്ഷാത്കരിച്ചത് – മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here