ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ള ഭിക്ഷാടകന്‍ ഇന്ത്യയില്‍

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ള ഭിക്ഷാടകന്‍ ഇന്ത്യയില്‍. മുംബൈയിലെ തെരുവുകളില്‍ ഭിക്ഷ നടത്തുന്ന ഭരത് ജെയിന്‍ എന്ന ആളാണ് ഈ ഭിക്ഷാടകന്‍. 7.5 കോടി രൂപയാണ് ഇയാളുടെ ആസ്തി. ഒരു ാഷണല്‍ ചാനലാണ് ഈ വിവരങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മാസം 60,000 മുതല്‍ 75,000 രൂപ വരെയാണ് പ്രതിമാസം ഇയാള്‍ ഭിക്ഷ യാചിച്ച് സമ്പാദിക്കുന്നത്.

Also Read: ഓപ്പറേഷൻ ബ്രേക്ക് ത്രൂ ഫലപ്രദം ,കൊച്ചിയിലെ വെളളക്കെട്ട് നിവാരണത്തിന് വീണ്ടും സംസ്ഥാന സർക്കാരിൻ്റെ സഹായം

മുംബൈയില്‍ 1.2 കോടി വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ഒരു ലക്ഷ്വറി ഫ്‌ലാറ്റ് സ്വന്തം പേരിലുണ്ട്. കൂടാതെ താനെയില്‍ വാടകക്ക് നല്‍കുന്ന രണ്ട് കടമുറികളുമുണ്ട്. ഇതില്‍ നിന്ന് വാടകയിനത്തില്‍ മാത്രം പ്രതിമാസം 30000 രൂപ വരുമാനം ലഭിക്കുന്നു. പരേലിലെ ഡ്യൂപ്ലക്സ് വസതിയിലാണ് ഭരത് ജെയിനും കുടുംബവും താമസിക്കുന്നത്. കുട്ടികള്‍ കോണ്‍വെന്റ് സ്‌കൂളിലാണ് പഠിക്കുന്നത്. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ സ്റ്റേഷനറി സ്റ്റോര്‍ നടത്തുകയാണ്. മറ്റു വരുമാന മാര്‍ഗങ്ങളും ഇവര്‍ക്കുണ്ട്. ഭാര്യയും രണ്ട് ആണ്‍മക്കളും സഹോദരനും പിതാവും അടങ്ങുന്നതാണ് കുടുംബം.

ആവശ്യത്തിന് സമ്പാദ്യമുണ്ടായിട്ടും ഭരത് ജെയിന്‍ മുംബൈയിലെ തെരുവുകളില്‍ ഇപ്പോഴും ഭിക്ഷാടനം തുടരുകയാണ്. ഭിക്ഷാടനം അവസാനിപ്പിക്കാന്‍ കുടുംബം ഭരതിനോട് നിരന്തരം ഉപദേശിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഒരുക്കമല്ല. തനിക്ക് ജീവിതത്തില്‍ എല്ലാമുണ്ടാക്കിത്തന്ന ഭിക്ഷാടനം ഉപേക്ഷിക്കില്ലെന്നാണ് ഇയാള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News