ഇന്ത്യക്കാർക്ക് ഉറക്കക്കുറവോ?

ഇന്ന് അന്താരാഷ്ട്ര ഉറക്ക ദിനം. ഉറങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല.. അല്ലേ? എന്നാൽ നമ്മൾ പ്രതീക്ഷിക്കുന്ന സമയത്ത് നമുക്ക് ഉറങ്ങാൻ സാധിക്കണം എന്നുമില്ല. ഉറക്കക്കുറവും ഉറക്കമില്ലായ്മയും പലപ്പോഴും ആരോഗ്യത്തിന് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന രോഗങ്ങളിലേക്ക് നമ്മെ നയിക്കും. ഈ അന്താരാഷ്ട്ര ഉറക്കദിനത്തിൽ ഏറ്റവും കൂടുതൽ ഉറക്കക്കുറവുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ എത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജപ്പാൻ ആണ് ഉറക്കക്കുറവിൽ ഒന്നാം സ്ഥാനക്കാർ. ഒരു വ്യക്തിക്ക് എട്ട് മണിക്കൂർ എങ്കിലും ശരിയായ ഉറക്കം ലഭിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നതിനുള്ള ആദ്യപടി കൂടിയാണ്. നമ്മുടെ പഠനശേഷി, ഓർമ്മശക്തി, വൈകാരിക സന്തുലിതാവസ്ഥ എന്നിവയെല്ലാം ഉറക്കത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. വേണ്ടത്ര ഉറക്കം ലഭിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. അതുവഴി നമ്മുടെ തലച്ചോർ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കും.

ഉറക്കമില്ലായ്മയുടെ കാരണങ്ങൾ

  • സമ്മർദ്ദം- ഇത് ചിലപ്പോൾ വ്യക്തിപരമാകാം, തൊഴിൽപരമാകാം, അല്ലെങ്കിൽ സാമ്പത്തികവുമാകാം.
  • ജീവിതശൈലി- ഭക്ഷണം, ഉറക്കശീലങ്ങൾ, അമിതമായ ഭക്ഷണം, കാപ്പിയുടെ അമിത ഉപയോഗം
  • മാനസിക പ്രശ്നങ്ങൾ- വിഷാദം, ലഹരിവസ്തുക്കളുടെ ദുരുപയോഗം
  • ആരോഗ്യ പ്രശ്നങ്ങൾ- തൈറോയ്ഡ് അനുബന്ധ പ്രശ്നങ്ങൾ, ഹൃദയ സംബന്ധ പ്രശ്നങ്ങൾ, സന്ധിവേദന, നടുവേദന, മരുന്നുകളുടെ ഉപയോഗം, അവയുടെ പാർശ്വഫലങ്ങൾ

എങ്ങനെ നന്നായി ഉറങ്ങാം?

ഉറക്ക സമയം ക്രമീകരിക്കുക എന്നതാണ് ആദ്യം ചെയ്യാനുള്ളത്. സ്ഥിരമായി എല്ലാ രാത്രികളിലും ഒരേ സമയത്ത് ഉറങ്ങാനും രാവിലെ ഒരേ സമയത്ത് ഉണരാനും ശ്രമിക്കുക.

കിടപ്പുമുറി ശാന്തവും വെളിച്ചമില്ലാത്തതും വിശ്രമദായകവും ആക്കുക. സുഖപ്രദമായ താപനിലയും കിടപ്പുമുറിയിൽ ഇതിനായി ഉറപ്പാക്കാവുന്നതാണ്.

ടിവി, കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കിടപ്പുമുറിയിൽ നിന്ന് ഒഴിവാക്കണം.

പകൽസമയത്ത് നീണ്ട മയക്കം ഒഴിവാക്കുക.

ഉറങ്ങുന്നതിനു തൊട്ടു മുമ്പ് ഉയർന്ന അളവിലുള്ള ഭക്ഷണം, കാപ്പി, മദ്യം എന്നിവ ഒഴിവാക്കുക.

വ്യായാമം പതിവാക്കലും പകൽ സമയത്ത് ശാരീരികമായി സജീവമായിരിക്കുന്നതും രാത്രിയിൽ വേഗം ഉറങ്ങാൻ സഹായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News