ഉറക്കം ഉറങ്ങി തീര്‍ത്തേ മതിയാകു… ഒരാളുടെ ആരോഗ്യത്തിന് മതിയായ ഉറക്കം കൂടിയേ തീരു. തലച്ചോറിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ കൃത്യമായ ഉറക്കം അനിവാര്യമാണ്. മാര്‍ച്ച് മാസത്തിലെ രണ്ടാം വെള്ളിയാഴ്ച ലോക ഉറക്കദിനമായി ആചരിക്കപ്പെടുമ്പോള്‍, ഇന്ന് ഉറക്കം ഉപേക്ഷിക്കുന്നവര്‍ അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍ പറഞ്ഞുതരാം…!
സ്ലീപ് ഇക്വിറ്റി ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് എന്നതാണ് ഈ വര്‍ഷത്തെ ലോക ഉറക്കദിനത്തിന്റെ പ്രമേയം. തിരക്കുകളുടെ ലോകത്ത് പലരും ഉറക്കം ഉപേക്ഷിച്ചും പണിതിരക്കിലായിരിക്കും, പിന്നെ മാനസിക സംഘര്‍ഷം മൂലം ഉറക്കം നഷ്ടമാകുന്നവരും ഏറെയാണ്. മനുഷ്യന് ഏകദേശം ഏഴ് മണിക്കൂര്‍ മുതല്‍ എട്ടു മണിക്കൂര്‍ ഉറക്കം അനിവാര്യമാണ്. പഠിക്കണം, ജോലി ബാക്കിയുണ്ട് എന്ന കാരങ്ങളാലും എത്ര ഉറങ്ങാന്‍ ശ്രമിച്ചാലും ഉറക്കം വരാത്തവരുമുണ്ട്.
ALSO READ: കോൺഗ്രസ് മറുപടി പറയുമോ? പൗരത്വ ഭേദഗതി വിഷയത്തിൽ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ
നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്റെ നിര്‍ദേശ പ്രകാരം 18 മുതല്‍ 64 വയസുവരെയുള്ളവര്‍ കുറഞ്ഞത് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ ഉറങ്ഹിയിരിക്കണം. എന്നാല്‍ ആറ് അല്ലെങ്കില്‍ ആറര മണിക്കുറുവരെ മാത്രമേ ഉറങ്ങാറുള്ളു. ഇത് ആരോഗ്യകരമല്ലെന്ന് പലരും മനസിലാക്കാതെ പോകുന്ന കാര്യമാണ്.
ഉറക്കത്തിന്റെ അളവ് കുറയുന്നത് അനുസരിച്ച് ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ എന്നിവയ്ക്ക് വരെ കാരണമായേക്കാം. ഉറക്കമില്ലെങ്കില്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കൂടുതലായിരിക്കുമെന്നതും ആരോഗ്യവിദഗ്ദര്‍ ചില പഠനങ്ങള്‍ വഴി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഉറക്കമില്ലായ്മ മാനസിക ആരോഗ്യത്ത ബാധിക്കുന്നതിനൊപ്പം തലച്ചോറിനെയും സാരമായി തന്നെ ബാധിക്കും. സ്വഭാവത്തില്‍ തന്നെ മാറ്റങ്ങള്‍ വരുമെന്നതിന് പുറമേ ഓര്‍മകുറവും ഇത് മൂലം ഒരാള്‍ക്കുണ്ടാകും. തീര്‍ന്നില്ല വിഷാദ രോഗവും ഉറക്കമില്ലായ്മ മൂലം ഉണ്ടായേക്കാം.
നന്നായി ഉറങ്ങാന്‍ വ്യായാമം ശീലമാക്കാം. വയറു നിറയെ ഉറങ്ങുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയും ചെറു ചൂടുവെള്ളത്തില്‍ ഉറങ്ങുന്നതിന് മുമ്പ് കുളിക്കുന്നതുമൊക്കെ നല്ല ഉറക്കം ശീലമാക്കാന്‍ സഹായിക്കും. അമിതഭക്ഷണം ഉപേക്ഷിക്കാന്‍ പറയുമ്പോള്‍, ഭക്ഷണമേ ഒഴിവാക്കുന്ന ശീലം മാറ്റണം. ചെറുചൂടോടെ പാല്‍ കുടിക്കുന്നതും ഉറക്കത്തിന് നല്ലതാണ്. അപ്പോള്‍ നന്നായി ഉറങ്ങാന്‍ ആരും മടിക്കരുത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here