യു കെ എംഎസ് ഡബ്ല്യു ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ലോക സോഷ്യല്‍ വര്‍ക്ക് ദിനാചാരണം മാർച്ച് 16 ന്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ലോകത്തിന്‍റെ പല ഭാഗത്തു നിന്നുള്ള സോഷ്യല്‍ വര്‍ക്കിന്‍റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും. യുകെയിലെ ചിൽഡ്രൻ & ഫാമിലീസ് സോഷ്യൽവർക്ക് മേധാവിയായ ഇസബെല്ല ട്രൗലർ ആണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുന്നത്. തുടര്‍ന്ന് സലിൽ ഷെട്ടി (മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റെർനാഷണലിന്‍റെ മുൻ മേധാവി), ഗവിൻ മൂര്‍ഗെൻ (സോഷ്യൽ വർക്ക് ഇംഗ്ലണ്ട് മിഡ്ലാൻഡ്സ് ആൻഡ് നോർത്‌വെസ്റ്റ്ന്‍റെ പ്രതിനിധി), ഡോ.ജോർജ് പാലാട്ടിയിൽ (എഡിൻബർഗ് സർവകലാശാലയിലെ സോഷ്യൽ വർക്ക് വിഭാഗം മേധാവി) എന്നിവർ സന്ദേശം നൽകും.
ആഗോള അജണ്ടയിൽ വേരൂന്നിയ ‘ബ്യൂൺ വിവിർ: പരിവർത്തനാത്മക മാറ്റത്തിനായുള്ള പങ്കിട്ട ഭാവി’ (Buen Vivir: Shared Future for Transformative Change) എന്നതാണ് ഈ വർഷത്തെ പ്രമേയം. പ്രതിനിധികൾ ഈ പ്രമേയത്തിൽ വിഷയാവതരണം നടത്തുകയും സന്ദേശങ്ങള്‍ നല്‍കുകയും, ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യും.
ALSO READ: ‘റഷ്യ ഉക്രൈനെ അക്രമിച്ചതിൽ പിണറായിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞില്ലല്ലോ? മഹാഭാഗ്യം’; പരിഹസിച്ച് കെ ടി ജലീൽ എംഎൽഎ
ആഗോളതലത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഒന്നിച്ചു ചേര്‍ന്ന് സാമൂഹിക ഉന്നമനത്തിനായി പ്രയത്‌നിക്കുന്നതിനുവേണ്ടി ഇന്‍റെര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് (IFSW) എല്ലാ വര്‍ഷവും സുപ്രധാനപ്പെട്ട ഒരു ആശയത്തെ മുന്‍ നിര്‍ത്തി മാര്‍ച്ച് മാസത്തിലാണ് ലോക സോഷ്യല്‍ വര്‍ക്ക് ദിനം ആചരിക്കുന്നത്. സാമൂഹിക പ്രവർത്തകർ തദ്ദേശീയമായ ജ്ഞാനത്തിലും പ്രകൃതിയുമായി യോജിപ്പുള്ള സഹവർത്തിത്വത്തിലും അധിഷ്ഠിതമായ നൂതനവും കമ്മ്യൂണിറ്റി നേതൃത്വത്തിലുള്ളതുമായ സമീപനങ്ങൾ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകതയെയാണ് ഈ വിഷയത്തിലൂടെ ഊന്നിപ്പറയുന്നു.
ആഗോള അജണ്ടയിൽ വേരൂന്നിയതും, തദ്ദേശീയമായ ജ്ഞാനത്തിലും പ്രകൃതിയുമായുള്ള യോജിപ്പുള്ള സഹവർത്തിത്വത്തിലും അധിഷ്ഠിതമായ നൂതനവും, സമൂഹം നേതൃത്വം നൽകുന്നതുമായ സമീപനങ്ങൾ സാമൂഹിക പ്രവർത്തകർ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഈ വർഷത്തെ ആശയം അന്താരാഷ്ട്ര തലത്തിൽ മുന്നോട്ടുവെക്കുന്നത്. അക്രമാസക്തമായ സംഘർഷങ്ങൾ, പാരിസ്ഥിതിക തകർച്ച, ദാരിദ്ര്യം, രാഷ്ട്രീയ അസമത്വങ്ങൾ തുടങ്ങി ബഹുമുഖ പ്രതിസന്ധികളെ ലോകം അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിൽ, സാമൂഹിക പ്രവർത്തനം മെച്ചപ്പെട്ട രീതിയിൽ വികസിപ്പിച്ചെടുക്കുകയും തദ്ദേശീയമായ ജ്ഞാനത്തിൽ സമൂഹത്തെ കൂട്ടിയിണക്കികൊണ്ടുള്ള സമീപനമാണ് മികച്ചത് എന്നുമാണ് യു.കെ.എം.എസ്.ഡബ്ല്യു ഫോറവും വിലയിരുത്തുന്നത്.
2014-ല്‍ സ്ഥാപിതമായ യു.കെ.എം.എസ്.ഡബ്ല്യു ഫോറം യു.കെ യില്‍ ജോലി ചെയ്യുന്ന മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സിന്‍റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം അവരുടെ പ്രൊഫഷണല്‍ ഡെവലപ്പ്‌മെന്ടിനാവശ്യമായ പരിശീലനങ്ങളും നടത്തിവരുന്നു. സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ തൊഴില്‍ നേടുന്നതിനായി ഉദ്യോഗാര്‍ത്ഥികളുടെ റെജിസ്‌ട്രേഷന്‍ സംബന്ധമായ സംശയങ്ങള്‍ക്കും വിവിധ പരിപാടികളിലൂടെ യുകെഎംഎസ് ഡബ്ല്യു ഫോറം സഹായിക്കുന്നുണ്ട്. ദേശീയതലത്തിൽ സെമിനാറുകൾ സംഘടിപ്പിക്കുകയും, യുകെയിലെ ഔദ്യോഗിക സംഘടനകളുമായി സഹകരിച്ചു കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ സൃഷ്‌ടിക്കുകയും ചെയ്യാനുള്ള നിരന്തരശ്രമവും നടത്തിവരുന്നു.
ഈ വര്‍ഷത്തെ ലോക സോഷ്യല്‍ വര്‍ക്ക് ദിനപരിപാടികളില്‍ പങ്കെടുക്കുന്നതിനായി എല്ലാ മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സിനെയും സ്വാഗതം ചെയ്തു.നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈ മീറ്റിംങ്ങും ഓണ്‍ലൈന്‍ വഴിയാണ് നടത്തപ്പെടുക. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ താഴെ പറയുന്ന ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
[Registration Link]
https://forms.gle/qVcL9QFsoToJQMh37
തോമസ് ജോസഫ് – 07939492035 (Chair person)
ഷീനാ ലുക്സൺ – 07525259239 (Secretary)
മാർട്ടിൻ ചാക്കു – 07825 447155 (Treasurer
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here