മെൽബൺ ടെസ്റ്റിലെ ഇന്ത്യയുടെ തോൽവി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ പ്രവേശനം എന്ന സ്വപ്നത്തിനു മുകളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. മെൽബണിലെ തോൽവിയോട് കൂടി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയുടെ പോയിൻ്റ് ശതമാനം 52.78% ആയി കുറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ അഞ്ചാമത്തേയും അവസാനത്തേതുമായ ടെസ്റ്റ് മത്സരം ജനുവരി 3 ന് സിഡ്നിയിൽ ആരംഭിക്കും. മത്സരത്തിന്റെ ഫലം എന്തായാലും ഓസ്ട്രേലിയ – ശ്രീലങ്ക മത്സരത്തിന്റെ ഫലം അനുസരിച്ച് മാത്രമേ ഇനി ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനം സാധ്യമാകുകയുള്ളൂ.
Also Read: കേരളത്തിൻ്റെ സന്തോഷത്തിന് ഹന്‍സദയുടെ ‘ഇഞ്ചുറി’; സന്തോഷ് ട്രോഫി ബംഗാളിന്
ടെസ്റ്റ് ചെമ്പ്യാൻഷിപ്പ് പോയിന്റ് പട്ടികയിൽ 60.71-ാണ് ഓസ്ട്രേലിയയുടെ പോയിന്റ് ശതമാനം.
ഇന്ത്യക്ക് എങ്ങനെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കും.
സിഡ്നി ടെസ്റ്റിൽ ഇന്ത്യ ജയിക്കുകയാണെങ്കിൽ സീരീസ് 2-2 എന്ന നിലയിലാകും. അങ്ങനെയാണെങ്കിൽ ജയത്തോടെ ഇന്ത്യക്ക് പോയിന്റ് ശതമാനം 55.26% ആയി ഉയർത്താൻ സാധിക്കും.
അങ്ങനെയെങ്കിൽ ശ്രീലങ്കക്കെതിരായ രണ്ട് മത്സരത്തിന്റെ അടുത്ത ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്ക ഓസ്ട്രേലിയയെ 1-0 ത്തിന് പരാജയപ്പെടുത്തുകയാണെങ്കിൽ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കും.
എന്നാൽ സിഡ്നിയിലെ ടെസ്റ്റ് സമനിലയാകുകയാണെങ്കിൽ 51.75% ആകും ഇന്ത്യയുടെ പോയിന്റെ ശതമാനം, അതോടെ ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്ന സ്വപ്നം അവസാനിക്കുകയും ചെയ്യും.
പരാജയപ്പെടുകയാണെങ്കിൽ പിന്നെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ വാതിൽ ഇന്ത്യക്ക് മുന്നിൽ അടയും.
അതേസമയം, ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരം 2-0ത്തിന് ഓസ്ട്രേലിയ ജയിക്കുകയാണെങ്കിൽ ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരഫലത്തെ ആശ്രയിക്കാതെ കങ്കാരുക്കൾക്ക് ഫൈനലിൽ പ്രവേശിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here