ന്യൂസിലൻഡിനെതിരായ പരമ്പരയിൽ അടുത്തമത്സരത്തിലെങ്കിലും ജയിച്ചാലെ രോഹിത് ശർമ്മക്കും കൂട്ടർക്കും നാണക്കേട് ഒഴിവാക്കാൻ സാധിക്കൂ. പരമ്പര തൂത്തുവാരാനുറച്ചാണ് ന്യൂസിലൻഡ് കളത്തിലിറങ്ങുന്നത്. പുനെ ടെസ്റ്റിൽ കിവിസിനെ സ്പിൻ കെണിയിൽ വീഴ്ത്താൻ വേണ്ടി തയ്യാറാക്കിയ പിച്ചിൽ ഇന്ത്യ തന്നെ വീഴുകയായിരുന്നു. ഇതോടെയാണ് വാങ്കഡെയിൽ തയ്യാറാക്കുന്ന പിച്ചിനെ പറ്റി ചോദ്യം ഉയരുന്നത്.
സ്പിന്നര്‍മാര്‍ക്ക് അധികം പിന്തുണ ലഭിക്കാത്ത സ്പോര്‍ട്ടിങ് ട്രാക്കാണ് വാങ്കഡെയില്‍ ഒരുക്കന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാല്‍ അതു പോരാ സ്പിനിനെ നന്നായി പിന്തുണക്കുന്ന റാങ്ക് ടേണർ പിച്ച് ഒരുക്കാൻ ക്യുരേറ്ററോട് ഇന്ത്യന്‍ ടീം ആവശ്യപ്പെട്ടന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Also Read: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കെത്താനുള്ള ഇന്ത്യയുടെ കടമ്പകൾ എന്തൊക്കെ
നവംബര്‍ ഒന്നിനാണ് മുംബൈ ടെസ്റ്റുകൾ ആരംഭിക്കുന്നത്. പുനെ ടെസ്റ്റിൽ മിച്ചല്‍ സാന്‍റനറിന് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ നിലം പരിശാകുകയായിരുന്നു. എന്നിട്ട് വീണ്ടും സ്പിന്നിനെ പിന്തുണ ലഭിക്കുന്ന പിച്ച് ഒരുക്കന്നതെന്തിനാണെന്നാണ് ആരാധകർ ചോദിക്കുന്നത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് മുംബൈ ടെസ്റ്റിലെ ജയം അനിവാര്യമാണ്. ഇന്ത്യക്ക് ഇനിയുള്ള ആറ് ടെസ്റ്റുകളിൽ നാല് എണ്ണവും വിജയിച്ചാലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ന്യൂസിലൻഡുമായി നവംബർ ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റ് കഴിഞ്ഞാൽ ബാക്കി അഞ്ചെണ്ണവും ഓസ്ട്രേലിയൻ പര്യടനത്തിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here