രണ്ടാം ലോകമഹായുദ്ധ സമയത്ത് മുങ്ങിയ കപ്പൽ കണ്ടെത്തി

രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കൻ അന്തർവാഹിനി ട്രോപിഡോ ആക്രമണത്തിൽ മുക്കിയ ജാപ്പനീസ് കപ്പൽ കണ്ടെത്തി. ആയിരത്തിലധികം ആളുകളുമായി മുങ്ങിയ കപ്പൽ 80 വർഷങ്ങൾക്ക് ശേഷമാണ് കണ്ടെത്തുന്നത്. ഓസ്‌ട്രേലിയന്‍ പ്രതിരോധവകുപ്പും സൈലന്റ് വുഡ് ഫൗണ്ടേഷനിലെ പുരാവസ്തുഗവേഷകരും ഡച്ച് കമ്പനിയായ ഫുഗ്രോവിലെ ആഴക്കടല്‍ മുങ്ങല്‍വിദഗ്ധരും ചേര്‍ന്ന സംയുക്തസംഘമാണ് രണ്ടാഴ്ചയോളം നടത്തിയ പര്യവേക്ഷണത്തിലൊടുവിൽ മൊണ്ടെവിദെയോ മാറു എന്ന യാത്രാക്കപ്പല്‍ കണ്ടെത്തിയത്.

ഫിലിപ്പീൻസിന് സമീപം ദക്ഷിണ ചൈനാ കടലിൽ നിന്നാണ് കപ്പൽ കണ്ടെത്തിയത്. 1942 ജൂലായ് ഒന്നിന് മുങ്ങിയ കപ്പലിൽ 14 രാഷ്ട്രങ്ങളില്‍ നിന്നുള്ള 1,080 ഓളം ആളുകളാണുണ്ടായിരുന്നത്. ഇതില്‍ 979 പേര്‍ ഓസ്‌ട്രേലിയന്‍ പൗരരായിരുന്നു.

പാപുവ ന്യൂ ഗിനിയില്‍ നിന്ന് ജപ്പാന്‍ തടവിലാക്കിയവരായിരുന്നു കപ്പലില്‍. കപ്പലില്‍ യുദ്ധത്തടവുകാരാണെന്ന സൂചന കപ്പലിന്റെ മുകളില്‍ രേഖപ്പെടുത്തിയിരുന്നില്ല. കപ്പലിലുണ്ടായിരുന്നത് ജപ്പാന്റെ തടവുകാരാണെന്ന യഥാര്‍ഥ്യമറിയുന്നതുവരെ ജപ്പാന്‍ കപ്പലിനെതിരെ നടത്തിയ ആക്രമണം വന്‍നേട്ടമായാണ് അമേരിക്ക കരുതിയിരുന്നത്. മരിച്ച എല്ലാവരും രാജ്യത്തിനായി സേവനമനുഷ്ഠിച്ചവരാണെന്നും അവര്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News