കങ്കുവ ബോക്സ് ഓഫീസിൽ കുതിച്ചോ കിതച്ചോ? ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്. ഇന്നലെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ആദ്യദിനം തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. 58 കോടി 62 ലക്ഷം രൂപയാണ് ആഗോള ഗ്രോസ് ആയി ചിത്രം ആദ്യ ദിവസം നേടിയത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന വേള്‍ഡ് വൈഡ് ഗ്രോസ് ആണ് കങ്കുവ നേടിയിരിക്കുന്നത്.

മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്. പഴയ കാലഘത്തിലും പുതിയ കാലഘട്ടത്തിലുമായി കഥാ പശ്ചാത്തലമൊരുക്കി, രണ്ട് ഭാഗങ്ങളായി കഥ പറയുന്ന ചിത്രത്തില്‍ സൂര്യ ഇരട്ട വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്.

Also read:പാഞ്ഞുവരുന്ന ട്രെയിനിന്റെ മുന്നിൽ നിന്ന് നാല് ജീവനുകൾ രക്ഷിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സോഷ്യൽമീഡിയയുടെ അഭിനന്ദനം

ശിവ സംവിധാനം ചെയ്ത ചിത്രം വമ്പന്‍ ബഡ്ജറ്റില്‍ പിരീഡ് ആക്ഷന്‍ ഡ്രാമയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ അഞ്ഞൂറോളം സ്‌ക്രീനുകളിൽ സിനിമ പ്രദർശനത്തിന് എത്തിച്ചത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ്.

ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ നായികായി എത്തിയത് ദിശ പട്ടാണിയാണ്. യോഗി ബാബു, കെ.എസ് രവികുമാര്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ദേവിശ്രീ പ്രസാദ്, എഡിറ്റര്‍- നിഷാദ് യൂസഫ്, കലാസംവിധാനം- മിലന്‍, രചന- ആദി നാരായണ, സംഭാഷണം- മദന്‍ കര്‍ക്കി, ആക്ഷന്‍- സുപ്രീം സുന്ദര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അനുവര്‍ധന്‍, ദത്ഷാ പിള്ളൈ, വസ്ത്രങ്ങള്‍- രാജന്‍, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്‌പെഷ്യല്‍ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈന്‍- ടി ഉദയ് കുമാര്‍, സ്റ്റില്‍സ്- സി. എച്ച് ബാലു, എഡിആര്‍- വിഘ്‌നേഷ് ഗുരു, കോ ഡിറക്ടര്‍സ്- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടര്‍- എസ് കണ്ണന്‍-ആര്‍ തിലീപന്‍- രാജാറാം- എസ്. നാഗേന്ദ്രന്‍, പബ്ലിസിറ്റി ഡിസൈന്‍- കബിലന്‍ ചെല്ലയ്യ, കളറിസ്റ്റ്- കെ എസ് രാജശേഖരന്‍, വിഎഫ്എക്‌സ് ഹെഡ്- ഹരിഹര സുതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആര്‍.എസ് സുരേഷ്മണിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News