വയനാടിന് വേണ്ടി ഡിവൈഎഫ്ഐ ചെയ്യുന്നത് കണ്ടോ? ലോകയുവജനദിനത്തിൽ കേരളത്തിന്‍റെ മാതൃക

dyfi_Wayanad

വയനാടിന്‍റെ അതിജീവനത്തിനായി ഒറ്റക്കെട്ടായി കൈകോർക്കുകയാണ് കേരള നാട്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും, ഇപ്പോൾ വയനാടിന് കൈത്താങ്ങാകുന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു. ഇതിൽ ഏറ്റവും വലിയ സംഘടിത യുവജനപ്രസ്ഥാനമായ ഡിവൈഎഫ്ഐ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഡിവൈഎഫ്ഐയുടെ യൂത്ത് ബ്രിഗേഡ് ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ ഉൾപ്പടെ തുടക്കം മുതൽക്കേ രംഗത്തുണ്ട്. ഡിവൈഎഫ്ഐയുടെ ഇടപെടൽ രക്ഷാപ്രവർത്തനത്തിൽ അവസാനിക്കുന്നില്ല. ഇപ്പോൾ വയനാടിനെ പുനസൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിലും ഡിവൈഎഫ്ഐ തന്നെയാണ് മുൻപന്തിയിൽ. വീട് നഷ്ടപ്പെട്ടവർക്ക് ആദ്യഘട്ടമായി 25 വീടുകൾ നിർമിച്ചു നൽകുന്ന പ്രവർത്തനമാണ് ഡിവൈഎഫ്ഐ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

അന്താരാഷ്ട്ര യുവജനദിനമായ ഇന്ന് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഡിവൈഎഫ്ഐ മാറുന്ന കാഴ്ചയാണ് കേരളത്തിൽ ഉടനീളമുള്ളത്. കോവിഡ് കാലത്ത് നാം കണ്ടതുപോലെ ആക്രി പെറുക്കിയും ചായക്കട നടത്തിയും മൽസ്യ വിൽപന നടത്തിയും ചക്കയും തേങ്ങയും വിറ്റുമൊക്കെയാണ് ഭവനനിർമാണത്തിനുള്ള ഫണ്ട് ഡിവൈഎഫ്ഐ കണ്ടെത്തുന്നത്. കോവിഡ് കാലത്ത് ആക്രിവിറ്റ് 11 കോടിയിലേറെ രൂപയാണ് ഡിവൈഎഫ്ഐ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. അന്ന് കോൺഗ്രസ് അനുകൂല അധ്യാപകസംഘടന സിഎംഡിആർഎഫിലേക്ക് പണം നൽകണമെന്ന ഉത്തരവ് കത്തിച്ച് പ്രതിഷേിച്ചപ്പോഴാണ് ഡിവൈഎഫ്ഐയുടെ മാതൃകാപ്രവർത്തനത്തിന് നാട് സാക്ഷിയായത്. എന്നാൽ ഇന്ന് വയനാടിന് വേണ്ടി ഡിവൈഎഫ്ഐ രംഗത്തിറങ്ങിയപ്പോൾ മറ്റ് സംഘടനകൾക്കു അതേ പാത പിന്തുടരേണ്ടിവരുന്നു. വയനാടിന് വേണ്ടി ഡിവൈഎഫ്ഐ ചെയ്തത് എന്തൊക്കെയെന്നു അതിന് പിന്തുണ നൽകിയത് ആരൊക്കെയെന്നും നോക്കാം…

വയനാടിനായി രാത്രി വൈകിയും നേരിട്ടിറങ്ങി നിഖില വിമല്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐക്കൊപ്പം കൈകോര്‍ത്ത് താരം

ഡിവൈഎഫ്ഐയുടെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ കൈകോർത്ത് ചലച്ചിത്രതാരം നിഖില വിമൽ രംഗത്തിറങ്ങയതെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് നാട് ഏറ്റെടുത്തത്… കൂടുതൽ വായിക്കാം

വയനാട് ദുരിതബാധിതർക്ക് 25 വീട് വെച്ച് നൽകുമെന്ന് ഡി വൈ എഫ് ഐ

ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ആദ്യഘട്ടത്തിൽ 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന പ്രഖ്യാപന ദുരന്തത്തിന്‍റെ പിറ്റേദിവസമാണ് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചത്…കൂടുതൽ വായിക്കാം

വയനാടിനായി പണമായി പിരിക്കില്ല’; ആക്രിപെറുക്കിയും മീൻ വിറ്റും പണം കൂട്ടിവെച്ച് ഡിവൈഎഫ്ഐ

ദുരന്തമുഖത്ത് ഡിവൈഎഫ്‌ഐ രക്ഷകരായത് കഠിന പരിശീലനത്തിന്‍റെ ഉള്‍ക്കരുത്തിലൂടെ

വയനാടിനായി ആക്രി പെറുക്കാന്‍ ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി

കോഴിക്കോട് ജില്ലയിൽ 3126 യൂണിറ്റുകളുടെ നേതൃത്വത്തിൽ ആക്രി ശേഖരിക്കാനുള്ള പ്രഖ്യാപനം ഓഗസ്റ്റ് രണ്ടിന്…കൂടുതൽ വായിക്കാം

കുരുന്ന് ഹൃദയം തകർത്ത് വയനാടിന്റെ ചിത്രങ്ങൾ..! പിറന്നാൾ സമ്മാനം ഡിവൈഎഫ്‌ഐയുടെ ഭവന നിർമാണ ക്യാമ്പയിന് നൽകി ഇരട്ടസഹോദരങ്ങൾ

പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ലഭിച്ച സ്വര്‍ണവള കണ്ണൂര്‍ ഇരിണാവിലെ അയാനും ആരിനും ഡിവൈഎഫ്ഐയുടെ വീട് നിര്‍മ്മാണ ക്യാംപെയ്നിലേക്ക് സംഭാവന ചെയ്തു…കൂടുതൽ വായിക്കാം

ദുരന്തബാധിതരെ സഹായിക്കാനായി സ്‌നേഹത്തിന്റെ തട്ടുകട തുറന്ന് ഡിവൈഎഫ്‌ഐ

വയനാടിനെ വീണ്ടെടുക്കാൻ മുന്നിലുണ്ട് ഡിവൈഎഫ്ഐ

ഡിവൈഎഫ്‌ഐയുടെ വീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാനായി യുവകഥാകൃത്ത് അമല്‍രാജ് പാറമ്മേലും

ഡിവൈഎഫ്‌ഐ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാനുറച്ച് യുവകഥാകൃത്തും ബ്രണ്ണന്‍ കോളജ് മലയാള വിഭാഗം ഗവേഷകനുമായ അമല്‍രാജ് പാറമ്മേൽ രംഗത്തെത്തി… കൂടുതൽ വായിക്കാം

ഇടുക്കിയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ ചക്ക പറിച്ച് വിറ്റ് മാത്രം കണ്ടെത്തിയത് 10,000 ത്തിലധികം രൂപ

ബാറ്റ് വാങ്ങാൻ കരുതി വെച്ച തുക വയനാടിന്; മാതൃകയായി ഒരു പ്ലസ് വൺ വിദ്യാർത്ഥി

കണ്ണൂർ ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യനായ അനുഗ്രഹ് എസാണ് പുതിയ ബാറ്റ് വാങ്ങാനായി മാറ്റിവെച്ച തുക വയനാടിന് കൈത്താങ്ങാകാൻ ഡിവൈഎഫ്ഐയ്ക്ക് നൽകി… കൂടുതൽ വായിക്കാം

ഇത് മറ്റൊരു കേരള മോഡല്‍; ഡിവൈഎഫ്‌ഐ ചലഞ്ചില്‍ ബൈക്ക് നല്‍കി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍

ഡിവൈഎഫ്ഐയ്ക്കൊപ്പം നടുപ്പൊയിൽ യുപി സ്കൂൾ; സ്നേഹ വീടുകളുടെ നിർമ്മാണച്ചെലവിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന സ്നേഹ വീടുകളുടെ നിർമ്മാണച്ചെലവിലേക്ക് നടുപ്പൊയിൽ യുപി സ്കൂൾ മാനേജർ ശശി മഠപ്പറമ്പത്ത് 250 ചാക്ക് സിമിൻ്റിൻ്റെ പണം ഒരു ലക്ഷം രൂപ നൽകി… കൂടുതൽ വായിക്കാം

‘നിങ്ങള്‍ എല്ലാവരും തുടക്കം മുതല്‍ ഇവിടെയുണ്ടല്ലേ…’; ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന് വിഡി സതീശന്റെ ഹസ്തദാനം

ദുരന്തമുഖത്തെ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതായിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ യൂത്ത് ബ്രിഗേഡ് പ്രവർത്തകരെ കണ്ടപ്പോൾ… കൂടുതൽ വായിക്കാം

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ ഫുഡ് ചലഞ്ച്

വയനാടിനെ വീണ്ടെടുക്കാന്‍ ഡിവൈഎഫ്ഐയ്ക്കൊപ്പം മുത്തപ്പനും

റീബില്‍ഡ് വയനാടിന് വേണ്ടി മുത്തപ്പന്‍ തെയ്യവും ഡിവൈഎഫ്‌ഐയോടൊപ്പം കണ്ണിചേര്‍ന്നു. തോളേനി മുത്തപ്പന്‍ മഠപ്പുരയില്‍ കെട്ടിയാടിയ മുത്തപ്പന്‍ തെയ്യമാണ് റീബില്‍ഡ് വയനാടിന്റെ ഭാഗമായത്… കൂടുതൽ വായിക്കാം

വയനാടിനായി ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന 25 വീട് എന്ന പദ്ധതിക്കായി മീൻ വില്പനയുമായി പ്രവർത്തകർ

‘വയനാടിന്റെ അതിജീവനം’; തിരുവല്ലയിൽ ഡിവൈഎഫ്ഐ തുണിക്കട തുറന്നു

ബെല്‍ജിയന്‍ മലിനോയ്‌സിന്റെ ലേലം, വയനാടിനായി ഡിവൈഎഫ്‌ഐയുടെ കരുതല്‍

ഡിവൈഎഫ്‌ഐ വെള്ളൂര്‍ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാടിനായി ബെല്‍ജിയം മലിനോയിസ് നായയ്ക്കുവേണ്ടി ഇൻസ്റ്റാഗ്രാമിൽ ലേലം നടത്തുന്നുവെന്ന വാർത്ത… കൂടുതൽ വായിക്കാം

വയനാടിനായി അഹോരാത്രം പ്രയത്‌നിച്ച് ഡിവൈഎഫ്ഐ; ബിരിയാണി ചലഞ്ചുമായി മലപ്പുറം ഹാജിയാര്‍പ്പള്ളി യൂണിറ്റ്

ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് പാലക്കാട്ടെ ഡിവൈഎഫ്ഐ

ദുരിത ബാധിതർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ധനസമാഹരണത്തിനായി പാലക്കാട്ട് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു… കൂടുതൽ വായിക്കാം

ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ മടങ്ങൂ: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News