ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി തിരിച്ചുപിടിച്ച് സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം. നേരത്തേ ചാംഗി ആയിരുന്നു ഒന്നാം സ്ഥാനത്തെങ്കിലും കൊവിഡ് കാലത്ത് ഖത്തര്‍ വിമാനത്താവളം ഒന്നാംസ്ഥാനത്തേക്ക് മുന്നേറിയിരുന്നു. 2023-ലെ സ്‌കൈട്രാക്‌സ് ലോക വിമാനത്താവള പുരസ്‌കാരപ്പട്ടികയാണ് പുറത്തുവന്നത്.
ഇതോടെ രണ്ടാം സ്ഥാനത്തേക്ക് ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പിന്തള്ളപ്പെട്ടു. ടോക്കിയോയിലെ ഹനേദ എയർപോർട്ട് മൂന്നാം സ്ഥാനത്തെത്തി. ആദ്യ 10-ൽ അമേരിക്കയുടെ ഒരു വിമാനത്താവളം പോലും ഉൾപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി. 12-ാം തവണയാണ് ചാംഗി വിമാനത്താവളം പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.
ഉപയോക്താക്കളുടെ തൃപ്തി കണക്കിലെടുത്താണ് സ്‌കൈട്രാക്‌സ് ലോക വിമാനത്താവള പുരസ്‌കാരം കണക്കാക്കുന്നത്. പന്ത്രണ്ടാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ആയി ചാംഗി എയർപോർട്ടിനെ തെരഞ്ഞെടുത്തതിൽ അഭിമാനിക്കുന്നുവെന്ന് എയർപോർട്ട് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലീ സിയോ ഹിയാങ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here