ഈ വഴി തിരക്കോട് തിരക്കാണ്..! ഫ്‌ളൈറ്റ് റൂട്ടുകളുടെ വാര്‍ഷിക ലിസ്റ്റ് പുറത്ത്!

ലോകത്തിലെ ഏറ്റവും തിരക്കേറിയ ഫ്‌ളൈറ്റ് റൂട്ടുകളുടെ വാര്‍ഷിക ലിസ്റ്റ് പുറത്തിറക്കിയപ്പോള്‍ ഹോങ്കോങ്ങില്‍ നിന്നും തായ്‌പേയിലെക്കുള്ള രാജ്യാന്തര റൂട്ട് പട്ടികയില്‍ ഒന്നാമതെത്തി. ട്രാവല്‍ ഇന്റലിജന്‍സ് കമ്പനിയായ ഒഫിഷ്യല്‍ എയര്‍ലൈന്‍ ഗൈജാണ് വാര്‍ഷിക ലിസ്റ്റ് പുറത്തിറക്കിയത്. 105 മിനിറ്റ് രാജ്യാന്തര റൂട്ടില്‍ ഏകദേശം ഏഴ് ദശലക്ഷം വിമാനടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഇതില്‍ 6,781,577 ആളുകള്‍ വീണ്ടും യാത്ര ചെയ്തവരാണ്. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായിരുന്ന ഈ റൂട്ട് 2019ലും പട്ടികയില്‍ ഒന്നാമതായിരുന്നു.

ALSO READ: ചതിക്കുഴിയാകുന്ന ഓൺലൈൻ ലോട്ടറി വ്യാപനത്തിന് വഴി തുറന്ന് ഗോവയിലെ ബിജെപി സർക്കാർ; കേരളത്തിലുൾപ്പെടെ വിൽക്കാൻ നീക്കം

കഴിഞ്ഞ വര്‍ഷം 4.9 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയ സിംഗപ്പൂര്‍-ക്വാലലംപൂര്‍ റൂട്ട് ആയിരുന്നു ഈ റൂട്ടിനെ പിന്തള്ളി മുന്നിലെത്തിയത്. ഹോങ്കേങ്ങ് – തായ്‌പേയ് റൂട്ടിന് പിന്നിലായി ഏകദേശം 5.5 ദശലക്ഷം സീറ്റുകള്‍ വിറ്റഴിച്ച കെയ്റോ-ജിദ്ദ റൂട്ടാണ് രണ്ടാമതെത്തിയത്. ഈജിപ്തില്‍ നിന്നും സൗദി അറേബ്യയിലേക്ക് നീളുന്ന ഈ റൂട്ടിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അമ്പരപ്പിക്കുന്ന വേഗത്തിലുള്ള വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

സോള്‍ ഇഞ്ചിയണ്‍- ഒസാക്ക കന്‍സായിയിലേക്കുള്ള റൂട്ട് മൂന്നാം സ്ഥാനത്തുണ്ട്. സിംഗപ്പൂര്‍ ചാംഗി എയര്‍പോര്‍ട്ടില്‍ നിന്നുള്ള മൂന്നു റൂട്ടുകളും ആദ്യപത്തു റൂട്ടുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ ദുബായ്-റിയാദ് റൂട്ട്, ന്യൂയോര്‍ക്ക് ജെഎഫ്കെ-ലണ്ടന്‍ ഹീത്രൂ എന്നിവയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ദുബായ്-റിയാദ് റൂട്ട് മിഡില്‍ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ റൂട്ടാണ്.

ആഭ്യന്തര റൂട്ടുകളുടെ കാര്യത്തില്‍, ആഗോളതലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഏഷ്യയിലാണ്: ജെജു ഇന്റര്‍നാഷണല്‍- സോള്‍ജിംപോ, സപ്പോറോ ന്യൂ ചിറ്റോസ്-ടോക്കിയോ ഹനേഡ, ഫുകുവോക്ക-ടോക്കിയോ ഹനേഡ എന്നിവയാണ് ഏറ്റവും തിരക്കേറിയ ആഭ്യന്തര വിമാനറൂട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News