ഇത് ആകാശമെത്തിപ്പിടിച്ച സ്വപ്‌നങ്ങളുടെ വിജയം, ഭൂമിയില്‍ നിന്നും 700 കിലോമീറ്റര്‍ ഉയരെ ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം വിജയകരമാക്കി പൊളാരിസ് ഡോണ്‍ മിഷന്‍

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ച ഡ്രാഗണ്‍ പേടകത്തില്‍ മണിക്കൂറുകള്‍ നീണ്ട തയാറെടുപ്പുകള്‍ക്കും പരിശോധനകള്‍ക്കും ഒടുവില്‍ സ്വകാര്യ ബഹിരാകാശ നടത്തം യാഥാർഥ്യമായി. ഷിഫ്റ്റ് 4 പേമെൻ്റ്സ് സ്ഥാപകനും അമേരിക്കയിലെ ശതകോടീശ്വര വ്യവസായിയുമായ ജാരെഡ് ഐസക്മാന്‍ (41) തൻ്റെ ഡ്രാഗൺ പേടകത്തിൽ നിന്നുമിറങ്ങി ബഹിരാകാശത്തെ തൊട്ടു. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മനുഷ്യരാശി കൈവരിക്കുന്ന നാഴികക്കല്ലാകുന്ന നേട്ടങ്ങളിലൊന്ന്. ഇന്നലെ രാവിലെ 6.52 നാണ് ജാരെഡ് ആദ്യമായി ബഹിരാകാശത്ത് ചുവട് വെക്കുന്നത്. പിന്നാലെ സ്‌പേസ് എക്‌സിലെ എന്‍ജിനീയര്‍ സാറാ ഗിലിസും (30) ബഹിരാകാശത്തെ തൊട്ടു.

ALSO READ: മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിച്ച് സർക്കാർ; സാമ്പത്തിക താങ്ങൽ പദ്ധതിക്ക് 7.5 കോടി രൂപ അനുവദിച്ചു

ബഹിരാകാശ ശാസ്ത്രജ്ഞരല്ലാതെ സ്വകാര്യ വ്യക്തികൾ നടത്തുന്ന ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തമായിരുന്നു അത്. സ്‌പേസ് എക്‌സ് രണ്ടര വര്‍ഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഇവിഎ സ്യൂട്ടുകള്‍ ധരിച്ചാണ് സഞ്ചാരികള്‍  ബഹിരാകാശത്ത് നടന്നത്. പരമാവധി 30 മിനിറ്റാണ് നടന്നതെങ്കിലും ഇതിനുള്ള തയാറെടുപ്പെല്ലാം കൂടി ചേരുമ്പോള്‍ ഒരു മണിക്കൂര്‍ 46 മിനിറ്റ് വരും ദൌത്യം . ഈ മാസം 10ന് ഫ്ളോറിഡയിലെ കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്നായിരുന്നു പൊളാരിസിൻ്റെ വിക്ഷേപണം. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ഭൂമിയെ ചുറ്റുന്ന പേടകത്തില്‍ കേരളത്തിൻ്റെ മരുമകൾ അന്ന മേനോന്‍ ഉള്‍പ്പെടെ ആകെ 4 യാത്രികരാണ് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News