ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഇരട്ടവരി തുരങ്കപാതയായ സേല തുരങ്കപാത അരുണാചല്‍പ്രദേശില്‍ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇരട്ടവരി തുരങ്കപാത ഉദ്ഘാടനം ചെയ്തത്. കനത്ത മഴയിൽ അടിക്കടിയുണ്ടാകുന്ന മഞ്ഞുവീഴ്ചയും ഉരുള്‍പട്ടലും മൂലം ബാലിപാര-ചാരിദൗര്‍-തവാങ് പാത അടച്ചിടേണ്ടിവരുന്നത് തുടര്‍ക്കഥയായിരുന്നു. ഇതോടെയാണ് ഇരട്ടവരി തുരങ്കപാതാ പദ്ധതി പരിഗണനയില്‍ വരുന്നത്.
Also Read; വിജയിയുടെ പാര്‍ട്ടിയില്‍ മണിക്കൂറുകള്‍ക്കകം ചേര്‍ന്നത് 20 ലക്ഷത്തിലധികം പേര്‍; ആദ്യ അംഗം വിജയ് തന്നെ
2019 ഫെബ്രുവരി 9-ന് പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. അതേവര്‍ഷം ഏപ്രില്‍ 1-ന് തന്നെ നിർമാണ പ്രവർത്തനവും ആരംഭിച്ചു. സമുദ്രനിരപ്പില്‍നിന്ന് 13,000 അടി ഉയരത്തിലാണ് സേല തുരങ്കപാത സ്ഥിതിചെയ്യുന്നത്. യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്നതിനാല്‍ തന്ത്രപരമായ പ്രാധാന്യവും ഈ പാതയ്ക്കുണ്ട്.
Also Read; മുടക്കുമുതൽ 1.30 കോടി; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുങ്ങുന്നത് ഭൂഗർഭ സഞ്ചാരപാത
മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിൽ പ്രതിദിനം 3,000കാറുകളും 2,000 ട്രക്കുകളും കടന്നുപോകുന്ന രീതിയിലാണ് ഈ തുരങ്കപാത രൂപകല്‍പന ചെയ്തിരിക്കുന്നത്. ന്യൂ ഓസ്‌ട്രേലിയന്‍ ടണലിങ് മെഥേഡ് (NATM) ഉപയോഗിച്ച് 825 കോടി രൂപ ചെലവഴിച്ചാണ് സേലം തുരങ്ക പാതയുടെ നിര്‍മാണം നടത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here