ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഡാറ്റാസെറ്റ് പുറത്തിറക്കി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

Election Commuiddion of India

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലുള്ള പൊതുവിശ്വാസം ശക്തിപ്പെടുത്തുക, സുതാര്യത വർധിപ്പിക്കുക, ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, നാല് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവയുടെ വിശദാംശങ്ങളടങ്ങിയ ഡാറ്റാസെറ്റ് പുറത്തിറക്കി.

പാർലമെൻ്റ്, അസംബ്ലി നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള വോട്ടർമാർ, പോളിംഗ് സ്റ്റേഷൻ നമ്പറുകൾ, വോട്ടർമാരുടെ എണ്ണം എന്നിവയടങ്ങിയ വിശദമായ വിവരങ്ങളാണ് ഡാറ്റാസെറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Also Read: ബലാത്സംഗത്തെ എതിര്‍ത്തു; 8 വയസ്സുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

തെരഞ്ഞെടുപ്പ് നയങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിശകലനത്തിന് ഉതകുന്ന ഡാറ്റസെറ്റ്. അക്കാദമിക് വിദഗ്‌ദ്ധർ, ഗവേഷകർ, തെരഞ്ഞെടുപ്പ് നിരീക്ഷകർ എന്നിവർക്ക് ഉപകാരപ്രദമാകുന്ന സ്രോതസ്സായിരിക്കുമെന്നും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

Also Read: ട്രാജഡി ടൂറിസത്തിൽ വിശ്വസിക്കുന്നില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

തെരഞ്ഞെടുപ്പുകളെ പറ്റിയും, രാഷ്ട്രീയ ഭൂപ്രകൃതിയിലെ മാറ്റങ്ങൾ മനസിലാക്കാനും ഈ ഡാറ്റസെറ്രുകളുടെ വിശകലനത്തിലൂടെ സാധ്യമാകും. ഇസിഐ വെബ്‌സൈറ്റിൽ മുൻ തെരഞ്ഞെടുപ്പുകളുടെ റിപ്പോർട്ടുകളും ഡാറ്റയും ലഭ്യമാണ്. ഇത്തരത്തിൽ ഡാറ്റകൾ ലഭ്യമാക്കുന്നതിലൂടെ പോൾ
ബോഡി വെളിപ്പെടുത്താത്തതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയാകുമെന്നും പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News