ലോകത്തിലെ ഏറ്റവും വലിയ ഒറ്റപ്പെട്ട ഗോത്ര സമൂഹത്തിന്റെ അപൂർവമായ ദൃശ്യങ്ങൾ പുറത്ത്. പെറുവിയൻ ആമസോണിലെ ഗോത്രമായ മാഷ്‌കോ പിറോയുടെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോൾ പ്രചരിക്കുന്നത്. സർവൈവൽ ഇൻ്റർനാഷണൽ പുറത്തുവിട്ട ചിത്രങ്ങളിൽ അപൂർവ ഗോത്രവർഗക്കാർ നദീതീരത്ത് വിശ്രമിക്കുന്നതാണ് കാണാനാകുന്നത്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഗോത്രമാണ് മാഷ്‌കോ പിറോ.
പ്രാദേശിക ഗ്രൂപ്പായ ഫെനാമാഡിൻ്റെ അഭിപ്രായത്തിൽ, ഈ പ്രദേശത്ത് മരം മുറിക്കലും വനനശീകരണവും വർധിച്ചത് മൂലം മാഷ്‌കോ പിറോയുടെ എന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും, അവരുടെ പരമ്പരാഗത ഭൂമിയിൽ നിന്ന് ക്ഷണവും സുരക്ഷിതമായ അഭയകേന്ദ്രവും തേടി വരും കാലങ്ങളിൽ മാഷ്‌കോ പിറോ ജനവാസ കേന്ദ്രങ്ങൾക്ക് അടുത്തേക്ക് പാലായനം ചെയ്തേക്കാമെന്നും പറയുന്നു.
ബ്രസീൽ അതിർത്തിയോട് ചേർന്നുള്ള തെക്കുകിഴക്കൻ പെറുവിയൻ പ്രവിശ്യയായ മാഡ്രെ ഡി ഡിയോസിലെ നദിയുടെ തീരത്ത് നിന്നുള്ള ഗോത്രവിഭാഗത്തിൻ്റെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
❗️ New & extraordinary footage released today show dozens of uncontacted Mashco Piro Indigenous people in the Peruvian Amazon, just a few miles from several logging companies.
Read the news: https://t.co/g9GrZlf3XB pic.twitter.com/fZv5rryzVp
— Survival International (@Survival) July 16, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here