ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുസ്തകം പ്രകാശനം ചെയ്തു

18404 പേജുകൾ ഉള്ള പെൻഡ്രൈവ് എന്ന ലോകത്തിലെ വലിയ സാഹിത്യ പുസ്തകം കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്തു. കൊല്ലം ഫാത്തിമ കോളേജിൽ വെച്ച് മന്ത്രി ചിഞ്ചു റാണി ഉത്‌ഘാടനം ചെയ്ത കൊല്ലം ചാപ്റ്ററിൽ വെച്ചായിരുന്നു പുസ്തക പ്രകാശന ചടങ്ങ്. എംപി പ്രേമചന്ദ്രൻ, എംഎൽഎ നൗഷാദ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.

Also Read; ‘കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ നീക്കത്തിന്റെ പേരില്‍ നോട്ടമിട്ടയാള്‍’: തലയുയര്‍ത്തി മനുഷ്യച്ചങ്ങലയില്‍ ടി വീണ, ചിത്രം പങ്കുവച്ച് ആര്യ രാജേന്ദ്രന്‍

കൊല്ലം ചാപ്റ്റർ പ്രോഗ്രാം പ്രതിനികളായി ജയ പ്രദീപ്, ബിനോ സേവിയർ, രോഹിത് കവിരാജൻ, സാജൻ എസ് കുമാർ എന്നിവർ പങ്കെടുത്തു. ഫാത്തിമ കോളേജ് മലയാളം വിഭാഗം കൂടെ സഹകരിച്ചു നടത്തിയ ഈ പ്രോഗ്രാമിൽ പത്തോളം പ്രമുഖ കവികളുടെ കവിയരങ്ങും ഉണ്ടായിരുന്നു.

Also Read; അയൺ ബോക്സുകൊണ്ട് തലക്കടിച്ച് കമ്മിറ്റിയംഗത്തെ കൊലപ്പെടുത്തി; പള്ളിമേടയിൽ കൊലപാതകം, വികാരിയടക്കം ഒളിവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News