വേണമെങ്കിൽ കടുവയെയും സിംഹത്തെയും വരെ ആക്രമിക്കും; ലോകത്താരെയും ഭയമില്ലാത്ത കുഞ്ഞൻ മൃഗം ഇതാണ്

ലോകത്ത് ഒന്നിനെയും ഭയമില്ലാത്ത ഒരു മൃഗമുണ്ട്. കേൾക്കുമ്പോൾ കടുവയെ സിംഹമോ ആണെന്ന് തോന്നുമെങ്കിലും ഇത് മറ്റൊരു കുഞ്ഞൻ മൃഗമാണ്. ഹണി ബാഡ്ജർ എന്ന പേരുള്ള ഈ ജീവി കാഴ്ച്ചയിൽ ചെറുതാണെങ്കിലും ആക്രമണത്തിലും പ്രതിരോധത്തിലും പുലിയാണ്..! ഭയമില്ലെന്ന് മാത്രമല്ല അതീവ ബുദ്ധിശാലികളും അക്രമകാരികളുമാണ് ഹണി ബാഡ്ജറുകൾ.

Also Read: ‘ആദ്യപ്രണയത്തില്‍ വഞ്ചിക്കപ്പെട്ടു, കാരണം ഇതാണ്’; വിദ്യാ ബാലന്‍

കൂർത്ത പല്ലുകളും മൂർച്ചയേറിയ നഖങ്ങളും ഇവരെ ശക്തിയുള്ള വേട്ടക്കാരാക്കുന്നു. ജൈവവൈവിധ്യത്തിന് ലോകപ്രശസ്തമായ ഉത്തർപ്രദേശിലെ പിലിഭിത് കടുവാ സങ്കേതത്തിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ആഫ്രിക്കയുടെ ചില ഭാ​ഗങ്ങൾ, സൗദി അറേബ്യ, ഇറാൻ, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലും ഹണി ബാഡ്ജറുകൾ കാണപ്പെടുന്നുണ്ട്.

Also Read: അത്യപൂർവ ഭക്തജനത്തിരക്കുമായി ഗുരുവായൂർ വിഷുക്കണി

ഇവയുടെ ശരീരം ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ കഴിയുന്നവയാണെന്നാണ് പഠനങ്ങൾ പറയുന്നത്. അവയ്ക്ക് മൂർച്ചയുള്ള നഖങ്ങളും അവിശ്വസനീയമാംവിധം ശക്തമായ താടിയെല്ലുകളും കട്ടിയുള്ള ചർമ്മവും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News