ഇഷ്ടഭക്ഷണം കഴിച്ചു, മരണത്തിന് കീഴടങ്ങി; കണ്ടത് രണ്ട് മഹായുദ്ധങ്ങളും മഹാമാരികളും

ലോകത്ത് ഏറ്റവും പ്രായംകൂടിയ രണ്ടാമത്തെ വനിതയും ജപ്പാനിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയുമായിരുന്ന ഫുസ തത്സുമി അന്തരിച്ചു. 116ാം വയസിലാണ് അന്ത്യം. മുത്തശ്ശിക്ക് ഏറ്റവും പ്രിയപ്പെട്ട ബീന്‍ പേസ്റ്റ് ജെല്ലി കഴിച്ചതിന് ശേഷമാണ്  ലോകത്തോട് വിടപറഞ്ഞത്. 116ാം വയസിലെത്തുന്ന 27ാമത്തെ വ്യക്തിയാണ് ഈ മുത്തശ്ശി. അതേസമയം ജപ്പാനില്‍ ആ റെക്കോര്‍ഡ് നേട്ടത്തിലെത്തിയ ഏഴാമത്തെ വ്യക്തിയുമാണ്. കാശിവാരയിലെ നയ്‌സിംഗ് ഹോമില്‍ താമസിച്ചിരുന്ന മുത്തശ്ശി ഒസാക്കയിലെ ഹെല്‍ത്ത്‌കെയര്‍ സെന്ററില്‍വച്ചാണ് മരിച്ചത്.

ALSO READ:  കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാരിനൊപ്പം യുഡിഎഫ് ചേരുന്നു; മുഖ്യമന്ത്രി

1907ല്‍ ജനിച്ച ഫുസ മുത്തശ്ശിക്ക് മൂന്നു മക്കളാണ്. ഒസാക്കയിലെ കര്‍ഷകനായിരുന്നു ഭര്‍ത്താവ്. വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഫുസ മുത്തശ്ശിക്കുണ്ടായിരുന്നില്ല. എഴുപതുകളില്‍ ഉണ്ടായ ഒരു ഒടിവ് ഒഴികെ മറ്റ് പ്രശ്‌നങ്ങളൊന്നും മുത്തശ്ശിക്കുണ്ടായിരുന്നനില്ലെന്ന് നഴ്‌സിംഗ് ഹോം അധികൃതരും പറയുന്നു.

രണ്ട് ലോകമഹായുദ്ധങ്ങള്‍ നിരവധി മഹാമാരികള്‍ എന്നിവയെല്ലാം അതിജീവിച്ച ഫുസ മുത്തശ്ശി കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ 119 വയസുകാരിയായ കെന്‍ തനാക്കയ്ക്ക് ശേഷം ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു. 2022 ഏപ്രിലില്‍ ഗിന്നസ് ലോക റെക്കോര്‍ഡ്, തനാക്കയെ ലോകത്തിലെ ഏറ്റഴും പ്രായം കൂടിയ വ്യക്തിയെന്ന് അംഗീകരിച്ചിരുന്നു.

ALSO READ:  തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയിൽ

ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള വ്യക്തികള്‍ ഉള്ളത് ജപ്പാനിലാണ്. ഏറ്റവും പ്രായകൂടിയ നിരവധി പേരെ കണ്ടെത്തിയിട്ടുള്ളത് ജപ്പാനില്‍ നിന്നുതന്നെയാണ്. ജീവിതകാലമത്രയും നല്ലരീതിയിലാണ് അമ്മ ജീവിച്ചതെന്നായിരുന്നു അവരുടെ 76കാരനായ മകന്‍ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News