‘വോട്ടവകാശം വിനിയോഗിക്കുന്നത് രാജ്യത്തോടുള്ള കടമ’; ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത വോട്ടുചെയ്തു, ദൃശ്യങ്ങള്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയായ ജ്യോതി കിഷന്‍ജി. വോട്ടവകാശം വിനിയോഗിച്ചതിലൂടെ രാജ്യത്തോടുള്ള കടമ താന്‍ പൂര്‍ത്തിയാക്കിയെന്ന് ജ്യോതി മാധ്യമങ്ങളോട് പറഞ്ഞു. വീടിന് സമീപത്തെ സ്‌കൂളിലായിരുന്നു ജ്യോതി വോട്ടവകാശം വിനിയോഗിക്കാനായി എത്തിയത്.

ALSO READ:ഇത് പുതുചരിത്രം ! വറ്റിവരണ്ട കബനി നദിയിലേക്ക് ജലമെത്തിച്ച് സര്‍ക്കാര്‍

വീട്ടൂകാരുടെ കൈകളിലേന്തിയാണ് കിഷന്‍ജി എത്തിയത്. ബൂത്തിലെത്തിയതിന് പിന്നലെ ആളുകള്‍ അവരുടെ ചുറ്റും കൂടുകയും ചെയ്തു. ‘ഞാന്‍ എപ്പോഴും എന്റെ വോട്ടവകാശം വിനിയോഗിക്കുന്നു, അത് രാജ്യത്തോടുള്ള എന്റെ കടമയാണ്,’ജ്യോതി കിഷന്‍ജി പറഞ്ഞു. ഇത് തന്റെ രണ്ടാമത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്നും കിഷന്‍ജി പറയുന്നു. വോട്ട് ചെയ്ത ശേഷം മഷി പുരട്ടി വിരല്‍ ഉയര്‍ത്തിപ്പിടിച്ച കിഷന്‍ജിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു.

ALSO READ:‘ജനാധിപത്യത്തിൻ്റെ സംരക്ഷണമാണ് ഈ തെരഞ്ഞെടുപ്പ്, ബിജെപിയ്ക്കും ആർഎസ്എസിനുമെതിരെ ജനം വിധി എഴുതും’: പ്രകാശ് കാരാട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News