19-ാമത്തെ വയസ്സിൽ ശതകോടീശ്വരനായി മാറിയിരിക്കുകയാണ് ക്ലെമെന്റി ഡെൽ വെച്ചിയോ എന്ന പത്തൊൻപതുകാരൻ. ഫോർബ്സ് എല്ലാ വർഷവും ശതകോടീശ്വരന്മാരുടെ ഒരു ലിസ്റ്റിലാണ് ക്ലെമെന്റി ഡെൽ വെച്ചിയോ ഒന്നാമതെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കണ്ണട സ്ഥാപനമായ എസ്സിലോർ ലക്സോട്ടിക്കയുടെ മുൻ ചെയർമാനും ഇറ്റാലിയൻ ശതകോടീശ്വരനുമായ ലിയനാർഡോ ഡെൽ വെച്ചിയോയുടെ മകനുമാണ് ക്ലെമെന്റി ഡെൽ വെച്ചിയോ.
കഴിഞ്ഞ വർഷം ജൂണിൽ 87 വയസ്സുള്ളപ്പോൾ ക്ലെമെന്റെയുടെ പിതാവ് അന്തരിച്ചു. ഇതോടെ പിതാവിൻ്റെ പാരമ്പര്യ വിഹിതമായ 25.5 ബില്യൺ ഡോളറിന്റെ സമ്പത്ത് ക്ലെമെന്റി ഡെലിനും കുടുംബത്തിനും ലഭിച്ചു. തുടർന്നാണ് ക്ലെമെന്റി ഡെൽ ഏറ്റവും പ്രായം കുറഞ്ഞ ധനികനായി മാറിയത്. ലക്‌സംബർഗ് ആസ്ഥാനമായുള്ള തന്റെ പിതാവിന്റെ ഹോൾഡിംഗ് കമ്പനിയായ ഡെൽഫിനിൽ 12.5% ഓഹരിയാണ് അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ചത്.
ALSO READ:ഓൺലൈൻ സുഹൃത്തുക്കളെച്ചൊല്ലി തർക്കം, വെജിറ്റബിൾ കട്ടർ കൊണ്ട് യുവതിയുടെ കഴുത്തറുത്ത് ഭർത്താവ്
ഫോർബ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ക്ലെമെന്റെ ഡെൽ വെച്ചിയോയുടെ ആസ്തി നിലവിൽ 4 ബില്യൺ ഡോളറാണ്. എന്നാൽ അച്ഛന്റെ പാതകൾ പിന്തുടരാൻ താല്പര്യമില്ലാത്ത ക്ലെമെന്റെ തന്റെ പഠനത്തിലും വ്യക്തിപരമായ താൽപ്പര്യങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോളേജിൽ ചേരാനും ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും കൂടുതൽ ശ്രദ്ധ കൊടുക്കാനുമാണ് ക്ലെമെന്റെ ശ്രമിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here