കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാൻ്റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; കാൻ്റീൻ അടച്ചു പൂട്ടി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാൻ്റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു. ഇതിനെത്തുടർന്ന് കാൻ്റീൻ അടച്ചു പൂട്ടി. പുഞ്ചവയൽ സ്വദേശി ലീലാമ്മ വാങ്ങിയ ബിരിയാണിലാണ് പുഴുവിനെ കണ്ടെത്തിയത്. ഇവർ സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശ പ്രകാരമാണ് കാൻ്റീൻ പൂട്ടിയത്. കാൻ്റീൻ പ്രവർത്തിച്ചത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്ന് ആരോഗ്യ വകുപ്പിൻ്റെ പരിശോധനയിൽ വ്യക്തമായി. ഒരാൾ ഒഴികെ മറ്റ് ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലായിരുന്നെന്നും കണ്ടെത്തി.

Also Read; ‘മധ്യപ്രദേശില്‍ യുവതിക്ക് നടുറോട്ടില്‍ ക്രൂരമര്‍ദനം’, നോക്കുകുത്തികളായി ദൃശ്യങ്ങള്‍ പകര്‍ത്തി ജനക്കൂട്ടം; ഇതായിരിക്കും ഗ്യാരന്റിയെന്ന് വിമർശനം: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News